കേരളീയ സദ്യയില്‍ ഒരു പ്രധാന സാന്നിധ്യമാണ് പച്ചടി. പലതരം പച്ചകറികള്‍ കൊണ്ട് പച്ചടി തയ്യാറാക്കാന്‍ പറ്റുന്നതാണ് മത്തങ്ങ കൊണ്ട് തയ്യാറാക്കാന്‍ പറ്റുന്ന പച്ചടി പരിചയപ്പെടാം
ചേരുവകള്‍
1. മത്തങ്ങ നന്നായി പഴുത്തത് കഷ്ണങ്ങള്‍ ആക്കിയത് - 250 ഗ്രാം
2. പച്ചമുളക് കഷ്ണങ്ങള്‍ ആക്കിയത് - 1 വലുത്
3. അധികം പുളിയില്ലാത്ത കട്ട തൈര് - ഒന്നര കപ്പ്
4. മുളകുപൊടി - അര ടീസ്പൂണ്‍
5. വെള്ളം - ആവശ്യത്തിന്
താളിക്കാനുള്ള ചേരുവകള്‍
1. വെളിച്ചെണ്ണ - ഒന്നര ടേബിള്‍സ്പൂണ്‍
2. കടുക് - 1 ടീസ്പൂണ്‍
3. നല്ല ജീരകം - 1 ടീസ്പൂണ്‍
4. വറ്റല്‍ മുളക് - 3 എണ്ണം
5. കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന മത്തങ്ങ ഇടുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് കുറച്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക. വെന്ത് വെള്ളം വറ്റിയതിനു ശേഷം അടുപ്പില്‍നിന്ന് മാറ്റിവച്ച് ഒരു തവി കൊണ്ട് ചെറുതായി ഒന്ന് ഉടയ്ക്കുക. ശേഷം ഒന്നര കപ്പ് ഉടച്ച തൈര് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക. തൈര് ചേര്‍ത്തതിനു ശേഷം അര ടീസ്പൂണ്‍ മുളകുപൊടി ഇടുക. മുളകുപൊടി ഇട്ടിട്ട് ഇളക്കാതെ മാറ്റിവയ്ക്കുക. താളിക്കാന്‍ വേണ്ടി വേറെ ഒരു പാന്‍ എടുത്ത് ഒന്നര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ അതിലേക്ക് ഒന്നര ടീസ്പൂണ്‍ കടുക്, നല്ല ജീരകം, വറ്റല്‍മുളക് കഷ്ണങ്ങള്‍ ആക്കിയത് എന്നിവ ഇടുക. ആവശ്യത്തിനു കറിവേപ്പിലയും ചേര്‍ത്ത് മൂത്തതിനു ശേഷം മുളകുപൊടി ഇട്ടതിന്റെ മുകളില്‍ ചൂടോടെ താളിച്ചത് ഒഴിച്ച് മുളകുപൊടി മാത്രം ഒന്നു ചെറുതായി ഇളക്കി ആദ്യം യോജിപ്പിച്ചതിനു ശേഷം മൊത്തത്തില്‍ മിക്‌സ് ചെയ്ത് സെര്‍വ് ചെയ്യാം
Content Highlights: mathanga pachadi, kerala recipe, vegetarian recipe, food recipes, easy recipes