മാപ്പിള മീന്‍ബിരിയാണി


1 min read
Read later
Print
Share

  1. കയമ അരി 500 ഗ്രാം
  2. അയക്കൂറ 400 ഗ്രാം
  3. നെയ്യ് 200 ഗ്രാം
  4. ഡാല്‍ഡ 100 ഗ്രാം
  5. വെളിച്ചെണ്ണ 100 മില്ലി
  6. ഏലയ്ക്ക 50 ഗ്രാം
  7. പട്ട, ഗ്രാമ്പൂ 25 ഗ്രാം
  8. അണ്ടിപ്പരിപ്പ് 50 ഗ്രാം
  9. ഉണക്കമുന്തിരി 50 ഗ്രാം
  10. സവാള ഒരു കിലോ
  11. തക്കാളി അരക്കിലോ
  12. പച്ചമുളക് 100 ഗ്രാം
  13. ഇഞ്ചി, വെളുത്തുള്ളി 100 ഗ്രാം
  14. മല്ലിയില 50 ഗ്രാം
  15. പുതിനയില 50 ഗ്രാം
  16. തൈര് 100 ഗ്രാം
  17. മഞ്ഞള്‍പ്പൊടി 25 ഗ്രാം
  18. മല്ലിപ്പൊടി 50 ഗ്രാം
  19. ഉപ്പ് പാകത്തിന്
പാകംചെയ്യുന്ന വിധം

കയമ അരി 15 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. കട്ടിയുള്ള പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനുശേഷം അതിലേക്ക് അരിഞ്ഞുവെച്ച സവാളയിട്ട് നന്നായി വഴറ്റുക. സവാള നന്നായി മൂത്തതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചുചേര്‍ക്കുക. ഇത് നന്നായി വഴറ്റിയതിനുശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. മീന്‍ കഷ്ണങ്ങള്‍ വെന്തതിനുശേഷം അരിഞ്ഞുവെച്ച മല്ലിയില, പുതിന എന്നിവ ചേര്‍ക്കുക. അതിനുശേഷം തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇറക്കിവെക്കാം. തുടര്‍ന്ന് അടി കട്ടിയുള്ള പാത്രം അടുപ്പില്‍ െവക്കുക. അടുപ്പ് കത്തിച്ചതിനു ശേഷം പാത്രത്തിലേക്ക് ഡാല്‍ഡയും നെയ്യും ചേര്‍ക്കുക. ഇത് ചൂടായതിനുശേഷം പട്ട, ഗ്രാമ്പൂ, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക. അതിനുശേഷം ഉണക്കമുന്തിരിയും ഒരു സവാളയുടെ പകുതിയും അരിഞ്ഞുചേര്‍ക്കുക.

സവാള ബ്രൗണ്‍നിറമാകുമ്പോള്‍ രണ്ട് ലിറ്റര്‍ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം തിളച്ചതിനുശേഷം കഴുകിവെച്ച കയമ അരി ചേര്‍ത്ത് മൂന്നുപ്രാവശ്യം ഇളക്കുക. വെള്ളം വറ്റുന്നതുവരെ അടച്ചുവെച്ച് വേവിക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് പത്തുമിനിറ്റ് ആവി പുറത്തുപോകാതെ അടച്ചുവെക്കുക. 10 മിനിറ്റിനുശേഷം ഈ ചോറ് നേരത്തെ തയ്യാറാക്കിവെച്ച ബിരിയാണി മസാലയ്‌ക്കൊപ്പം ചേര്‍ത്ത് ചൂടോടെ കഴിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram