ഇനി അടുക്കളയില്‍ ബാക്കിവരുന്ന ഭക്ഷണം വെറുതെ കളയേണ്ട. ബാക്കി വരുന്ന ഭക്ഷണങ്ങള്‍ കൊണ്ട് ഉപ്പുമാവ്, പത്തിരി, ഇഡ്ഡലി, തോരന്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കി നോക്കിയാലോ?
ചെറുതേന്‍ പത്തിരി
ബാക്കി വന്ന പത്തിരി ചെറുതായി ഭംഗിയില്‍ മുറിച്ചെടുക്കുക. കട്ടിയുള്ള പാത്രത്തില്‍ അരക്കപ്പ് ശര്‍ക്കരപ്പാവ് അരിച്ചത് ഒഴിക്കുക. അരക്കപ്പ് തേങ്ങ വിതറി ഇളക്കുക. ഇനി മുറിച്ച പത്തിരി ചേര്‍ത്ത് നന്നായി വരട്ടുക. തേന്‍ പത്തിരി റെഡി.
മസാല ഉപ്പുമാവ്
ബാക്കി വന്ന പുട്ട് നന്നായി പൊടിക്കുക. കുറച്ച് കാരറ്റ് ചിരകിയതും സവാള അരിഞ്ഞതും മസാലപ്പൊടിയും മുളക് പൊടിയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വഴറ്റുക. ഒരു മുട്ട ഉടച്ചൊഴിച്ച് ഇളക്കുക. ഇതിലേക്ക് പൊടിച്ച പുട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കറിവേപ്പില ചതച്ചത് വിതറി അടച്ച് വേവിക്കുക. മസാല ഉപ്പുമാവ് റെഡി.
മസാല ഇഡ്ഡലി
ഇഡ്ഡലി ഓരോന്നും നാലായി മുറിക്കുക. അരക്കപ്പ് തേങ്ങ,മൂന്ന് പച്ചമുളക്, ഉപ്പ്, വാളന്‍പുളി എന്നിവ വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, സവാള, മസാലപ്പൊടി എന്നിവ വറുക്കുക. കുറുകി വരുമ്പോള്‍ ഇഡ്ഡലിക്കഷ്ണങ്ങള്‍ ചേര്‍ത്ത് വഴറ്റുക.
പഴംദോശ തോരന്‍
ബാക്കിയായ ദോശ ചെറിയ കഷ്ണങ്ങളായി പൊടിക്കുക. രണ്ട് പഴം നന്നായി അരച്ചെടുക്കുക. പാത്രത്തില്‍ അല്‍പം നെയ്യ് ചൂടാക്കി പഴം അരച്ചത് ഒഴിച്ച് കുറുക്കുക. ഇതിലേക്ക് ദോശക്കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം മുകളില്‍ ഒരു ടീസ്പൂണ്‍ തേനൊഴിച്ച് കഴിക്കാവുന്നതാണ്.
Content Highlights: easily cook recipes