ആവശ്യമായ ചേരുവകള്‍
കോഴി - 1 കിലോ
മുളക് പൊടി - 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അല്‍പം
കുരുമുളക് പൊടി- 2 സ്പൂണ്‍
ഗരം മസാല- 2 സ്പൂണ്‍
കോണ്‍ഫ്ളവര്‍ - 1 സ്പൂണ്‍
സവാള - 3 എണ്ണം
മല്ലിപ്പൊടി - 1 സ്പൂണ്‍
തക്കാളി-1
ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി- ആവശ്യത്തിന്
കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടി, അല്‍പ്പം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഒരു സ്പൂണ്‍ ഗരം മസാല, ഒരു സ്പൂണ്‍ കോണ്‍ഫ്ളവര്‍ എന്നിവ മിക്സ് ചെയ്തു അരമണിക്കൂര്‍ വെച്ചശേഷം പാനില്‍ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞത്, ഇഞ്ചി പച്ചമുളക് ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തീയ് കുറച്ചശേഷം ഓരോ സ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി ഒരു വലിയ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക, വേണമെങ്കില്‍ ഒരു തക്കാളി കൂടെ ചേര്‍ക്കാം. മൊരിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ചെറുതീയില്‍ അടച്ചു 10 മിനിട്ടു വെച്ചശേഷം തുറന്നു വെള്ളം വറ്റിച്ചെടുക്കുക. പച്ചമുളകിനു പകരം കാപ്സിക്കം ചേര്‍ത്താല്‍ വേറൊരു ടേസ്റ്റ് കിട്ടും. കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വാങ്ങാം. രുചിയുള്ള കുരുമുളക് കോഴി പിരളന്‍ റെഡി !
Content Highlights:kozhi kurumulak piralan, pepper chicken, spicy chicken recipes, kerala non veg recipe