ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപെടാത്ത ഭക്ഷണപ്രേമികള്‍ ആരും തന്നെയുണ്ടാവില്ല. കുരുമുളകിട്ട കോഴിക്കറി അല്‍പ്പം സ്‌പൈസിയും രുചിയേറിയതുമാണ്.
ചേരുവകള്‍
ചിക്കന്‍ 2 കി. ഗ്രാം
സവാള 600 ഗ്രാം
മുളുകുപൊടി 10 ഗ്രാം
മഞ്ഞള്‍പ്പൊടി 20 ഗ്രാം
ഗരംമസാലപ്പൊടി 25 ഗ്രാം
പെരുംജീരകപ്പൊടി 50 ഗ്രാം
കുരുമുളകുപൊടി 60 ഗ്രാം
വിനിഗര്‍ 50 മില്ലി
പച്ചമുളക് 20 ഗ്രാം
കറിവേപ്പില 40 ഗ്രാം
വെളിച്ചെണ്ണ 300 ഗ്രാം
തക്കാളി രണ്ട് എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 50 ഗ്രാം
ഉപ്പ്ആവശ്യത്തിന്
താളിക്കാന്‍
കടുക് 5 ഗ്രാം
കുരുമുളക് ചതച്ചത് 30 ഗ്രാം
പെരുംജീരകപ്പൊടി 15 ഗ്രാം
ചുവന്നുള്ളി 50 ഗ്രാം
കറിവേപ്പില 10 ഗ്രാം
വെളിച്ചെണ്ണ4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കിവയ്ക്കുക. ശേഷം ഉരുളിയില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ശേഷം കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പൊരുംജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. നല്ല മൂത്ത മണം വരുമ്പോള്‍ ഇതിലേക്ക് തക്കാളി ഇടാം. തക്കാളി വാടിക്കഴിഞ്ഞാല്‍ ഇതിലേക്ക് അല്പം വിനിഗറും ചിക്കനും ചേര്‍ക്കാം. ശേഷം 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ചുവന്നുള്ളി ചേര്‍ത്ത് ബ്രൗണ്‍നിറമാകുന്നതുവരെ വഴറ്റുക. തുടര്‍ന്ന് പെരുംജീരകപ്പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് അല്പനേരം വഴറ്റുക. ഈ മിശ്രിതം കറിയിലേക്ക് ചേര്‍ക്കാം.
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: kozhi kurumulagittath, chicken recipe, cooking ,easy cooking, kitchen, food ,food recipes