മാമ്പഴത്തിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. കുഞ്ഞുങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള രുചിയാണ് ഇത്. തിരക്കൊഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെ കുസൃതിക്കുടുക്കള്‍ക്ക് ഒരു മാംഗോ ബനാന ഐസ് ലോലി ഉണ്ടാക്കി കൊടുത്താലോ.
ആവശ്യം വേണ്ട സാധനങ്ങള്‍
നന്നായി പാകമായ വാഴപ്പഴം - ഒന്ന്
മാമ്പഴം അരച്ച് അരിച്ചത് - ഒരു കപ്പ്
തേങ്ങാപ്പാല്‍ - അഞ്ചു വലിയ സ്പൂണ്‍
തേന്‍ - ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ബാക്കി ചേരുവകള്‍ക്കൊപ്പം മിക്‌സിയില്‍ അടിച്ചെടുക്കുക. ഈ മിശ്രിതം ഐസ് ലോലി മോള്‍ഡില്‍ ഒഴിച്ചു ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്യാം.
Content Highlights: how to prepare mango ice lolly