മീന്‍ പൊള്ളിച്ചതും കൂട്ടി ചോറ് കഴിക്കാന്‍ ഒരു പ്രത്യേക സ്വാദാണ്. മീന്‍ പൊള്ളിച്ചെടുക്കാന്‍ നമ്മള്‍ പല രീതികളും ഉപയോഗിക്കാറുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില രീതികള്‍ പരിചയപ്പെടാം. ആദ്യത്തെ രീതി ഇതാണ്...
ഒരു നാരങ്ങയുടെ നീരില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, 1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി, അല്‍പം മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.
ഇത് നന്നായി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീനില്‍ പുരട്ടി യോജിപ്പിച്ച് 30 മിനിറ്റ് മാറ്റി വയ്ക്കുക. മീനില്‍ നന്നായി അരപ്പ് പിടിച്ചു കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും അര ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചതും പാകത്തിന് ഉപ്പും കൂടി ചേര്‍ത്ത് മിശ്രിതം മീനിന്റെ മുകളില്‍ പൊതിഞ്ഞ് വാഴയിലയില്‍ പൊതിഞ്ഞ് ഇരുപുറവും നന്നായി പൊള്ളിച്ചെടുക്കുക.
ഒരു പാനിലോ ചട്ടിയിലോ അല്‍പം എണ്ണ ഒഴിച്ച് മീന്‍ ഇരുപുറവും ഏകദേശം 20 മിനിട്ട് ചെറിയ തീയില്‍ പൊള്ളിച്ചെടുക്കുക.
ഇനി മറ്റൊരു രീതി നോക്കാം. ഓവന്‍ 500 ഡിഗ്രീസ് എഫ് ബ്രോയില്‍ സെറ്റ് ചെയ്ത് സേഫ് ട്രേയില്‍ അലുമിനിയം ഫോയില്‍ വെച്ച് അതിലേക്ക് ഓയില്‍ സ്പ്രേ ചെയ്യുക. ഇതിനു മുകളിലായി ചുവന്നുള്ളി മിശ്രിതം നിരത്തുക. അതിനു മുകളിലായി മീന്‍ വെച്ച് അതിനു മുകളില്‍ വീണ്ടും ചുവന്നുള്ളി മിശ്രിതം നിരത്തുക. ഇതിനു മുകളിലായി മറ്റൊരു ഫോയില്‍ കൊണ്ട് പൊതിഞ്ഞ് 45- 50 മിനിട്ട് ബ്രോയില്‍ ചെയ്തെടുക്കാം. സ്വാദിഷ്ടമായ മീന്‍ പൊള്ളിച്ചത് തയ്യാര്‍.
Content Highlights: Fish pollikan, meen pollichad, how to prepare meen pollichad, fish recipes, fish curry tips