വറുത്തതോ പൊരിച്ചതോ ഗ്രില്‍ ചെയ്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെ വീട്ടമ്മമാരുടെ നെറ്റി ചുളിയും. എന്നാ കഷ്ടപ്പാടു പിടിച്ച പരിപാടിയാണ് ഇതൊക്കെ എന്ന ചിന്ത തന്നെയാണ് അനിഷ്ടത്തിനു പിന്നില്‍. എന്നാല്‍ കുട്ടികള്‍ക്കാണെങ്കിലോ ഇത്തരം വിഭവങ്ങളോടൊക്കെ അല്‍പ്പം താല്‍പ്പര്യം കൂടുതലുമാണ്. എന്നാല്‍ അധികം സമയം ചെലവഴിക്കാതെ എങ്ങനെ പെട്ടെന്ന് സ്‌പൈസി ചിക്കന്‍ വിങ്ങ്‌സ് ഉണ്ടാക്കാം എന്നൊന്നു നോക്കിയാലോ. ഇടയ്ക്കിടയ്ക്ക് മക്കള്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാല്ലോ...
ആവശ്യമുള്ള സാധനങ്ങള്‍
1, ചിക്കന്‍ വിങ്‌സ് -എട്ടെണ്ണം
2, വെളുത്തുള്ളി - രണ്ടെണ്ണം
3, ഒലീവ് എണ്ണ -ഒരു ടേബിള്‍സ്പൂണ്‍
4, മുളകുപൊടി -ഒരു ടീസ്പൂണ്‍
5,ഉപ്പ, കുരുമുളക് -ആവശ്യത്തിന്
6, ചെറുനാരങ്ങ മുറിച്ചത് -ആവശ്യത്തിന്
7, പാപ്രിക്ക -ഒരു ടേബിള്‍ സ്പൂണ്‍
8, ഉണക്കിയ ഒറിഗാനോ - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ല ചേരുവുകളും നന്നായി യോജിപ്പിച്ച ശേഷം ചിക്കനില്‍ പുരട്ടി 15 മിനിറ്റ് വയ്ക്കുക. ശേഷം ഗ്രില്‍ ചെയ്‌തെടുത്ത് ചെറുനാരങ്ങയുടെ കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കാം. സ്‌കൂള്‍ കഴിഞ്ഞു മക്കള്‍ വരുമ്പോള്‍ ചൂടോടെ മുന്നില്‍ വയ്ക്കാം. അവരും ഹാപ്പി നമ്മളും ഹാപ്പി...
Content Highlights: easy chicken wings recipe