ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികളുണ്ടാവില്ല. ചിക്കന്‍ പിരളന്‍ വെയ്ക്കുന്നതു പോലെ തന്നെ എളുപ്പമാണ് ചിക്കന്‍ പെപ്പര്‍ പിരളന്‍.
ചേരുവകള്‍
കോഴി ഇറച്ചി- 1 കിലോ
മുളക് പൊടി- 1 സ്പൂണ്‍
ഗരം മസാല- 1 സ്പൂണ്‍
കുരുമുളക് പൊടി- 1 സ്പൂണ്‍
കോണ്‍ഫ്ളോര്‍- 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
കുരുമുളക് പൊടി- 1സ്പൂണ്‍
മല്ലിപ്പൊടി -1 സ്പൂണ്‍
ഉപ്പ്- വശ്യത്തിന്
സവാള- 3 എണ്ണം
തക്കാളി- 2 എണ്ണം
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്- ആവശ്യത്തിന്
കറിവേപ്പില, മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു കിലോ കോഴിയിറച്ചി ഇടത്തരം കഷണമാക്കിയത് നന്നായി കഴുകി എടുത്ത് അതില്‍ ഒരു സ്പൂണ്‍ വീതം മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, കോണ്‍ഫ്ലോര്‍, അല്പം മഞ്ഞള്‍ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. ഒരു പാന്‍ എടുത്ത് അതില്‍ സണ്‍ഫ്ലവര്‍ എണ്ണ ഒഴിച്ച് ചിക്കന്‍ കഷണങ്ങള്‍ രണ്ടു വശവും മൊരിച്ചെടുക്കുക.
വേറൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂന്നു സവാള അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. അതിന് ശേഷം നന്നായി പഴുത്ത 2 തക്കാളി അരിഞ്ഞു അതിനോടൊപ്പം വഴറ്റുക പിന്നെ അതില്‍ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരച്ചെടുത്തതു ചേര്‍ത്ത് വഴറ്റുക.
അതില്‍ വീണ്ടും ഒരു സ്പൂണ്‍ വീതം മുളക് പൊടിയും കുരുമുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്ത് മണം വരുന്നത് വരെ മാത്രം വഴറ്റുക. അതില്‍ നേരത്തെ മൊരിച്ചുവച്ച കോഴി കഷണങ്ങള്‍ ചേര്‍ക്കുക അതില്‍ അര സ്പൂണ്‍ കോണ്‍ഫ്ലോര്‍ അല്പം വെള്ളത്തില്‍ കലക്കി ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് 5-10 മിനിറ്റ് വേവിക്കുക. ചാര്‍ കുറുകി വരുമ്പോള്‍ പാന്‍ വാങ്ങി വയ്ക്കുക. രുചികരമായ ചിക്കന്‍ പെപ്പര്‍ പിരളന്‍ റെഡി
Content Highlights: chicken pepper piralan, easy chicken recipes, easy cooking, chicken recipes, food