ചെമ്മീന്‍ ബിരിയാണി


2 min read
Read later
Print
Share

ചെമ്മീന്റെ കിടിലന്‍ ബിരിയാണി ഉണ്ടാക്കിയാലോ?

മീന്‍ വിഭവങ്ങളില്‍ ചെമ്മീനോട് ഒരു പ്രത്യേക ഇഷ്ടമാണ്. എന്നാല്‍ ചെമ്മീന്റെ കിടിലന്‍ ബിരിയാണി ഉണ്ടാക്കിയാലോ?

ചേരുവകള്‍

ചെറിയ ചെമ്മീന്‍ - അര കിലോ
ബസ്മതി അരി - 2 ഗ്ലാസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്‍
മുളകുപൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
അര ടീ സ്പൂണ്‍ കുരുമുളകുപൊടി - അര ടീ സ്പൂണ്‍
വെണ്ണ - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 3 ടീസ്പൂണ്‍
ഗ്രാമ്പൂ - 7 എണ്ണം
സവാള - 3 എണ്ണം
തക്കാളി (നീളത്തില്‍ അരിഞ്ഞത്) - 2 എണ്ണം
കാരറ്റ് (പൊടിയായി അരിഞ്ഞത്) - ഒന്ന്
ഉണങ്ങിയ കരുകയില - ഒന്ന്
മല്ലിയില (അരിഞ്ഞത്) - 2 സ്പൂണ്‍
പുതിനയില - 2 സ്പൂണ്‍
കറിവേപ്പില (അരിഞ്ഞത്) - 2 സ്പൂണ്‍
പപ്പടം (നീളത്തില്‍ കീറിയത്)- 2 എണ്ണം
കറുവാപ്പട്ട - 2 കഷ്ണം
കശുവണ്ടി - 3 സ്പൂണ്‍
കിസ്മിസ് - 3 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി ആദ്യം തന്നെ അര മണിക്കൂര്‍ നേരം കുതിര്‍ത്ത് വയ്ക്കുക. ശേഷം കഴുകി വാരി വെള്ളം തോരാന്‍ വയ്ക്കുക. ഒരു ടീ സ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.ഇതിന്റെ നിറം മാറി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തിന്റെ പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീന്‍ കൂടി ഇട്ടു വേവിക്കുക.

ശേഷം, വെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക. ഉള്ളി നന്നായി വാടിക്കഴിയുമ്പോള്‍ തക്കാളി കൂടി ചേര്‍ത്ത് ഇളക്കുക. തക്കാളി വഴണ്ടു വരുമ്പോഴേക്കും ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ കൂടി ചേര്‍ക്കുക. ഒരു സ്പൂണ്‍ നെയ്യ് ചൂടാക്കി അതിലേക്ക് ഗ്രാമ്പൂ, കറുവാപട്ട, കരുകയില ഇവയിട്ട് ചൂടാക്കിയ ശേഷം കുതിര്‍ത്തു തോരാന്‍ വച്ചിരിക്കുന്ന അരി ഇതിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റ് ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ചു പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. നീളത്തില്‍ കീറി വച്ചിരിക്കുന്ന പപ്പടം ഒരു സ്പൂണ്‍ എണ്ണയില്‍ വറുത്തു കോരുക.

ഇനി, ബാക്കി നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടിയും കിസ്മിസും സവാളയും ഇട്ട് മൊരിച്ചു കോരി വയ്ക്കുക. കരുകയില, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയെല്ലാം കൂടി അല്‍പം വെള്ളം തൊട്ടു വെണ്ണ പോലെ അരച്ചെടുക്കുക. വെണ്ണമയം പുരട്ടിയ ഒരു പാത്രത്തില്‍ അല്പം സവാള വറുത്തത് വിതറിയ ശേഷം ഒരു നിര ചോറ് (മുഴുവന്‍ ചോറിന്റെ പകുതി) നിരത്തുക. ഇലകള്‍ അരച്ച ചാറ് ഇതിനുമേലെ തൂവിയ ശേഷം ചെമ്മീന്‍ വേവിച്ചത് നിരത്തുക. അതിനു മുകളില്‍ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. ചോറിന്റെ ഏറ്റവും മുകളിലായി ഇലകള്‍ അരച്ച ചാറ് തൂവിയ ശേഷം കനം കുറഞ്ഞ ഒരു തുണി നനച്ചു പാത്രത്തിന്റെ അടപ്പിന്റെ സ്ഥാനത്ത് വലിച്ചു കെട്ടുക.

ഇനി പ്രി ഹീറ്റ് ചെയ്ത ഒരു അവനില്‍ വച്ചു പതിനച്ചു മിനുട്ട് 250degree F-ല്‍ ബെയ്ക്ക് ചെയ്യുക. ബേക്ക ചെയ്ത ശേഷം ബിരിയാണി പാത്രം മറ്റൊരു വലിയ പാത്രത്തിലേയ്ക്ക് കമിഴ്ത്തുക. അതിനു മുകളിലായി നേരത്തേ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, കിസ്മിസ്, സവാള, പപ്പടം ഇവ മേലെയും ചുറ്റിലും വിതറി അലങ്കരിക്കാം, ചൂടോടെ വിളമ്പാം.

Content highlight: chemmen biriyani recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram