അഗ്നിപര്‍വതത്തില്‍ നിന്ന് ഉരുകി ഒലിക്കുന്ന ലാവയുടെ വീര്യം തീന്‍മേശയിലേക്ക് പകര്‍ത്താനുള്ള പരിശ്രമമാണ് കോവളത്തെ താജ് വിവാന്തയില്‍ ഒരുക്കുന്ന മത്സ്യവിഭവം ലാവാസ്റ്റോണ്‍ട് ഗ്രില്‍ഡ് ഫിഷിന്റെ പിറവിക്കു പിന്നില്‍. ഫ്രാന്‍സില്‍ നിന്ന് കൊണ്ടുവന്ന ലാവാ സ്റ്റോണിലാണ്(ലാവ ഉറച്ചുണ്ടായ കല്ല്) തനി കേരളീയരീതിയില്‍ മസാല ചേര്‍ത്തുണ്ടാക്കിയ മീന്‍വിഭവം വേവിക്കുന്നതും വിളമ്പുന്നതും. 180 ഡിഗ്രി സെന്റിഗ്രേഡില്‍ തിളച്ചുകൊണ്ടിരിക്കുന്ന ലാവാ സ്റ്റോണിന് മേല്‍തന്നെ സെര്‍വ് ചെയ്യുന്ന മീന്‍ കഴിക്കാന്‍ എത്ര നേരമെടുത്താലും ചൂട് മാറാതെ നില്‍ക്കും.
താജിലെ ഷെഫായ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി വില്‍ഫ്രഡ് ദാസാണ് അതിഥികള്‍ക്കായി ഈ വിഭവം ഒരുക്കുന്നത്. ചതുരത്തില്‍ മുറിച്ചെടുത്ത ലാവാകല്ലുകള്‍ അവനില്‍വച്ച് ചൂടാക്കിയാണ് ഉപയോഗിക്കുന്നത്. ലാവാസ്റ്റോണുകള്‍ക്കും അവനുംകൂടി പത്തുലക്ഷത്തിലധിം രൂപ ചിലവിട്ടുവെന്ന് ദാസ് പറയുന്നു.
ലാവാസ്റ്റോണ്‍ അവനില്‍ ചൂടാക്കാന്‍ വച്ചിട്ടാണ് മീനിന്റെ മസാലക്കൂട്ട് തയ്യാറാക്കുന്നത് സാമാന്യം വലിപ്പമുള്ള ചെമ്പല്ലിയാണ് ഈ വിഭവം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. പാകം ചെയ്യുന്നതിനിടെ തന്നെ ഇതിന്റെ റെസിപ്പി ദാസ് പറഞ്ഞുതന്നു. ലാവാസ്റ്റോണില്‍ വെക്കാതെ പൂര്‍ണമായും ചട്ടിയില്‍വച്ചും പാകം ചെയ്യാവുന്ന രസികന്‍മീന്‍ വിഭവമാണിത്.
ചേരുവകള്‍
ചെമ്പല്ലി-500 ഗ്രാം
മുളകുപൊടി-50 ഗ്രാം
മഞ്ഞള്‍പൊടി-5 ഗ്രാം
മല്ലിപ്പൊടി-20ഗ്രാം
ചെറിയഉള്ളി അരിഞ്ഞത്-100ഗ്രാം
കരിവേപ്പില അരിഞ്ഞത്-രണ്ട് തണ്ട്
ഇഞ്ചി,വെളുത്തുള്ളി അരച്ചത്-25ഗ്രാം
പുളിവെള്ളം -10 മില്ലീഗ്രാം
ഉപ്പ് -ആവശ്യത്തിന്
തേങ്ങാപാല്‍-25 മില്ലീഗ്രാം
കറിവേപ്പില-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുതായി നുറുക്കിയ ചെറിയഉള്ളിയും ഉപ്പും ചേര്‍ത്ത് െൈകകാണ്ടു നന്നായി ഞെരടുന്നു. ഉള്ളിയുടെ നീര് പുറത്തു വരാന്‍ ഇങ്ങനെ ചെയ്യണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, പുളിവെള്ളം, നുറുക്കിയ കറിവേപ്പില, തേങ്ങാപ്പാല്‍ എന്നിവക്കൊപ്പം കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി കുഴച്ചുവെക്കും. വൃത്തിയാക്കിയ മീനില്‍ ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വെക്കുന്നു. ചൂടായ തവിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പകുതി വേവിച്ചെടുക്കും. 180 ഡിഗ്രി സെന്റിഗ്രേഡില്‍ തിളയ്ക്കുന്ന ലാവാസ്റ്റോണില്‍ കുറച്ച് കറിവേപ്പില വച്ചശഷം മീന്‍ അതിനുമുകളില്‍ വെക്കും. പകുതി വേവ് നടക്കുന്നത് ലാവാസ്റ്റോണില്‍ വച്ചാണ്. ലാവാസ്റ്റോണോടു കൂടിയാണ് വിഭവം വിളമ്പുന്നത്. സ്പൂണും ഫോര്‍ക്കുംകൊണ്ട് ലാവാേസ്റ്റാണില്‍
കൈതട്ടാതെ വേണം ഇത് കഴിക്കാന്‍. ഏറെനേരം ലാവാസ്റ്റോണില്‍ ചൂട് നിലനില്‍ക്കുന്നതു കാരണം കഴിച്ചു തീരുംവരെ മീനിനും ചൂടുണ്ടാവും. ലാവാസ്റ്റോണ്‍ ഇല്ലാതെ തവയില്‍െവച്ച് പൂര്‍ണമായും വേവിച്ചും ഗ്രില്‍ഡ് ഫിഷ് തയ്യാറാക്കാം.