നാലുമണിക്ക് ആവി പറക്കുന്ന ചക്കപ്പുഴുക്കും എരിവുള്ള കാന്താരിച്ചമ്മന്തീം ഒപ്പം ചൂട് കട്ടന്‍കാപ്പീം....


1 min read
Read later
Print
Share

തൊടിയില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ഒരു ചക്ക ഇട്ട് അതിനെ മുറിച്ച് ചുളയടര്‍ത്തി മുറത്തിലിട്ട് ചവിണിയും കുരുവും നീക്കി വൃത്തിയാക്കി ചെറുതായി നുറുക്കി തേങ്ങാ അരപ്പുമിട്ട് ഉണ്ടാക്കിയാലുണ്ടല്ലോ...

തൊടിയില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ഒരു ചക്ക ഇട്ട് അതിനെ മുറിച്ച് ചുളയടര്‍ത്തി മുറത്തിലിട്ട് ചകിണിയും കുരുവും നീക്കി വൃത്തിയാക്കി ചെറുതായി നുറുക്കി തേങ്ങാ അരപ്പുമിട്ട് ഉണ്ടാക്കിയാലുണ്ടല്ലോ...കൂടുതലൊന്നും പറയാനില്ല. ഒപ്പം കാന്താരി ചമ്മന്തിയും കട്ടന്‍ കാപ്പിയും കൂടെ ഉണ്ടെങ്കില്‍ സംഭവം ഉഷാറായി..

ചക്കപ്പുഴുക്ക് ഉണ്ടാക്കുന്ന വിധം

  • പാകമായ ചക്ക- 1
  • തേങ്ങാ ചിരകിയത്- 1
  • പച്ചക്കാന്താരി- 10 എണ്ണം (എരിവ് വ്യത്യാസം അനുസരിച്ച് മുളകിന്റെ അളവില്‍ വ്യത്യാസം വരുത്തുക)
  • മഞ്ഞള്‍പ്പൊടി - 2 നുള്ള്
  • ചുവന്നുള്ളി- 7 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില-ഒരു കതിര്‍
പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ചക്ക ചുളകള്‍ ഒരേ വലുപ്പമുള്ള ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒരു കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത ശേഷം ചെറുതീയില്‍ വേവിക്കുക. തേങ്ങ ചിരകിയതും പച്ചക്കാന്താരിയും മഞ്ഞള്‍പൊടിയും ചുവന്നുള്ളിയും അര കല്ലിലോ മിക്‌സിയിലോ ഒതുക്കിയെടുത്ത് മാറ്റി വയ്ക്കുക.

ചക്ക വേവിച്ചതില്‍ ഒതുക്കി വച്ചിരിക്കുന്ന അരപ്പും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. ഒരഞ്ചുമിനിറ്റ് ഇളംതീയില്‍ ഇളക്കികൊടുക്കുക.

കാന്താരി ചമ്മന്തി തയാറാക്കുന്ന വിധം

  • പാകമായ ഇടത്തരം കാന്താരി- 20 എണ്ണം
  • വെളുത്തുള്ളി- 6 എണ്ണം
  • ചുവന്നുള്ളി- 7 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • വിനാഗിരി- അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ-2 ടീസ്പൂണ്‍
കാന്താരിയും ചുവന്നുള്ളിയും ഉപ്പും വെളുത്തുള്ളിയും മിക്‌സിയില്‍ നന്നായി അരച്ച് എടുത്ത് അതിലേയ്ക്ക് വിനാഗിരിയും വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് എടുക്കുക. ആവി പറക്കുന്ന ചക്കപ്പുഴുക്കും എരിവുള്ള കാന്താരി ചമ്മന്തിയും ഒപ്പം കട്ടന്‍ കാപ്പിയും കൂടി ചേര്‍ന്നാല്‍ നാലുമണി ഉഷാറാകും.

Content Highlights:chakma vechathu with kanthari chutney recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram