കാബേജും കാരറ്റുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന വെജ് ഹക്ക നൂഡില്‍സ് ഒരു പുതിയ രുചി അനുഭവം നല്‍കും.
ചേരുവകള്‍
ഹക്ക നൂഡില്‍സ്- 500 ഗ്രാം
ഉള്ളി അരിഞ്ഞത്-അരകപ്പ്
ചെറുതായി അരിഞ്ഞ
കാപ്സിക്കം- അരകപ്പ്
നുറുക്കിയ കാബേജ്- അരകപ്പ്
നുറുക്കിയ കാരറ്റ്- അരകപ്പ്
സ്പ്രിങ് ഒനിയന്‍
അരിഞ്ഞത്- നാലെണ്ണം
വെളുത്തുള്ളി-നാല് ചുള
പച്ചമുളക് ചെറുതായി
അരിഞ്ഞത്- ഒന്ന്
സോയ സോസ്- രണ്ട് ടീസ്പൂണ്‍
ചില്ലി വിനാഗിരി-ഒരു ടീസ്പൂണ്‍
ഗ്രീന്‍ചില്ലി സോസ്-ഒരു ടീസ്പൂണ്‍
ചുവന്ന ചില്ലിസോസ്- ഒരു ടീസ്പൂണ്‍
ഉപ്പ്, കുരുമുളക്- അരടീസ്പൂണ്‍
എണ്ണ- നാല് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ എണ്ണയും ഉപ്പും ചേര്‍ക്കുക. നൂഡില്‍സ് അതിലിട്ട് വേവിച്ചശേഷം ഒരുപാത്രത്തിലേക്ക് മാറ്റാം. അടിഭാഗം ഉരുണ്ട ചട്ടിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് വറക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഉള്ളിയും കുരുമുളകും കാബേജും നീളമുള്ള ഉള്ളിയും ചേര്‍ത്ത് ചൂടില്‍ ഇളക്കുക. അധികം വെന്തുപോവരുത്. ഇതിലേക്ക് സോയസോസ്, ചില്ലി വിനാഗിരി, ഗ്രീന്‍ചില്ലി സോസ്, ഉപ്പ് എന്നിവ നന്നായി ഇളക്കി ചേര്‍ക്കുക. വേവിച്ച നൂഡില്‍സ് ഈ ചേരുവയിലേക്ക് ചേര്‍ത്ത് കഴിക്കാം.
Content Highlights: veg hakka noodles recipe