- മൈദ രണ്ട് കപ്പ്
- കൊത്തിയരിഞ്ഞ ചിക്കന്‍ 100 ഗ്രാം
- വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- പഞ്ചസാര അര ടീസ്പൂണ്‍
- സിസെയിം ഓയില്‍ രണ്ട് ടീസ്പൂണ്‍
മൈദ ഒഴിച്ചുള്ള ചേരുവയെല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക. മൈദയില്‍ അല്പം ഉപ്പിട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് അല്പം വലിയുന്ന പാകത്തില്‍ കുഴയ്ക്കുക. മാവ് ചെറിയ ഉരുളകളാക്കിപരത്തുക. ഇതില്‍ ചിക്കന്‍ കൂട്ട് നിറച്ച് ചെറിയ ചുളുവിട്ട് മടക്കുക. അത് ആവിയില്‍ പുഴുങ്ങിയെടുക്കുക.