കഴിഞ്ഞ ദിവസമാണ് പുതിയ തീരുമാനം ഉണ്ടായത്. ചായ ഹാളിനകത്ത് പാടില്ലെന്നേയുള്ളൂ. പുറത്ത് നല്‍കും. യോഗങ്ങള്‍ നടക്കുന്നതിന് മുന്നോടിയായി പങ്കെടുക്കാന്‍ എത്തുന്നവര്‍ ചായകുടിച്ച് യോഗഹാളിലേക്ക് പ്രവേശിക്കണം.
ഇങ്ങനെ പുറത്ത് നല്‍കുന്നതിനാല്‍ കഴിഞ്ഞദിവസം നടന്ന യോഗങ്ങളില്‍ ചായയ്ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. ചായ അകത്ത് ലഭിക്കാത്തതില്‍ യോഗത്തിനെത്തുന്ന ചിലര്‍ക്ക് പ്രതിഷേധവുമുണ്ട്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ വൃത്തികേടാകുന്നതിനാലാണ് ചായ പുറത്ത് നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ചായയും കടിയും അകത്ത് നല്‍കുന്നതുമൂലം ഹാളിനകം വൃത്തികേടാകുന്നുണ്ട്.