രാവിലെ എഴുന്നേറ്റാല്‍ ഒരു ചായ കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം പോക്കാണെന്നു പറയുന്നവരുണ്ട്. ചായയുടെ കൂട്ടിലും ഈ കൃത്യത സൂക്ഷിക്കുന്നവരുണ്ട്. കടുപ്പവും മധുരവും ഏറിയതും കുറഞ്ഞതും അങ്ങിനെയങ്ങനെ പല ഇഷ്ടങ്ങളുമുണ്ട്. എന്നാല്‍ ചായ കുടിക്കാന്‍ ഇങ്ങനെ കൃത്യമായ അളവില്‍ പഞ്ചസാര വേണമെന്നില്ല എന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഞ്ചസാരയിട്ടു മാത്രം ചായ കുടിച്ചിരുന്ന അറുപത്തിനാലു പേരെ ആധാരമാക്കിയാണ് പഠനം നടത്തിയത്. ചായയില്‍ പഞ്ചസാര ഇടാതിരിക്കാനോ ഇടുന്നതിന്റെ അളവ് കുറയ്ക്കാനോ ആണ് ഇവരോട് ആവശ്യപ്പെട്ടത്.
നാല് ആഴ്ച്ചത്തെ നിരീക്ഷണത്തിനൊടുവില്‍ പഞ്ചസാര കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഇവര്‍ക്കാര്‍ക്കും ചായ ആസ്വദിക്കാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്ന് കണ്ടെത്തി. പഠനത്തിന്റെ അവസാനത്തോടെ പഞ്ചസാര കുറച്ച നാല്‍പത്തിരണ്ട് ശതമാനം പേര്‍ പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തി.
പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ ഈ പനം സഹായിക്കുമെന്നാണ് കരുതുന്നത്. പാനിയങ്ങളില്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതോടെ മൊത്തത്തിലുള്ള ഉപയോഗവും കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.
Content Highlights: Tea doesn’t need sugar to taste good