രാജസ്ഥാനില്‍ നിന്നും ചെന്നൈയിലേക്കൊരു ഫുഡ് ഡെലിവറി; അബദ്ധത്തില്‍ കുടുങ്ങി സ്വിഗ്ഗി


1 min read
Read later
Print
Share

സ്വിഗ്ഗി എന്ന ഫുഡ് ആപ്പിനെ പറ്റി വളരെ വിചിത്രവും രസകരവുമായ പരാതിയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്

വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കിലോ മൂഡില്ലെങ്കിലോ രക്ഷകനായി ഇന്ന് ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുണ്ട്. സജീവമായി കൊണ്ടിരിക്കുന്ന ഫുഡ് ആപ്പുകളെ പറ്റി പരാതികളും ഇടയ്ക്ക് ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ സ്വിഗ്ഗി എന്ന ഫുഡ് ആപ്പിനെ പറ്റി വളരെ വിചിത്രവും രസകരവുമായ പരാതിയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

ചെന്നൈയില്‍ നിന്ന സ്വിഗ്ഗി എന്ന് ഫുഡ് ആപ്പ് വഴി തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നാണ് ഉപഭോക്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് എന്നാല്‍ ഇതേ പേരിലുള്ള രാജസ്ഥാനിലെ മറ്റൊരു ഹോട്ടലിലാണ് ഓര്‍ഡര്‍ രജിസ്റ്ററായത്. ഭാര്‍ഗവ് രാജന്‍ എന്ന ചെന്നൈ സ്വദേശിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ആപ്പിലുടെ ഓര്‍ഡര്‍ ട്രാക്ക് ചെയ്തപ്പോഴാണ് ഭാര്‍ഗവിന് സ്വിഗ്ഗിക്ക് പറ്റിയ അമളി മനസ്സിലായത്‌. തുടര്‍ന്ന് ഇയാള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം സംഗതി ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചു. നിങ്ങള്‍ എന്ത് വാഹനമാണ് ഓടിക്കുന്നതെന്ന അടിക്കുറിപ്പോട് കൂടിയാണ് ഭാര്‍ഗവ് പോസ്റ്റ് പങ്ക് വെച്ചത്.

നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഉടന്‍ തന്നെ സ്വിഗ്ഗി ക്ഷമാപണവുമായി രംഗത്ത് എത്തി. ഇത്തരത്തിലുള്ള അമളി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സ്വിഗ്ഗി പോസ്റ്റിലൂടെ ഉറപ്പ് നല്‍കി. എന്നാല്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കടല്‍ കടന്നാണെങ്കിലും സ്വിഗ്ഗിയെത്തുമെന്ന ട്രോളുകളാണ് അധികവും.

സ്വിഗ്ഗി ഡെലിവര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും ഈയടുത്ത് ബാന്‍ഡ്‌ എയ്ഡ് കിട്ടുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

Content Highlights: Swiggy food app, man orders food from chennai order misleaded to rajastan, food apps in india ,Food news

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram