ചായയില്‍ മുക്കി ഇഡ്ഡലി തീറ്റ, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകമെന്ന് സോഷ്യല്‍മീഡിയ


ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്ന ഇഡ്ഡലി തീറ്റ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും.

രാവിലെ എഴുന്നേറ്റാല്‍ ഒരു ചായ, അത് നിര്‍ബന്ധമുള്ളവരാണ് മിക്കയാളുകളും. അതുപോലെ തന്നെ പ്രാതലിന്റെ കാര്യത്തിലും ദോശ, ഇഡ്ഡലി എന്നിവയോട് അല്‍പം പ്രിയം കൂടുതലുള്ളവരുണ്ട്. സാമ്പാറിനോ, ചട്‌നിക്കോ ഒപ്പം ഇഡ്ഡലി കഴിക്കുന്നതാണ് സാധാരണയായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്ന ഇഡ്ഡലി തീറ്റ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും.

ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ടുരുചികള്‍ വൈറലാകുന്നത് ഇതാദ്യമായല്ല. നേരത്തെ ഗുലാബ് ജാമുന്‍ പാവ്, കുര്‍കുറെ മില്‍ക് ഷേക്, മില്‍ക്കി മാഗ്ഗി തുടങ്ങിയവയാണ് തരംഗമായിരുന്നത്. ഇപ്പോഴത്തെ ഇഡ്ഡലി തീറ്റയാകട്ടെ ചായയ്‌ക്കൊപ്പവും. ഇഡ്ഡലി ഒരു കഷ്ണമെടുത്ത് ചായയില്‍ മുക്കി കഴിക്കുകയാണ് വീഡിയോയില്‍ ഉള്ളയാള്‍.

ഇനി ഇതെന്താണ് ഇദ്ദേഹം ഇങ്ങനെ കഴിക്കുന്നതെന്ന് ചിന്തിക്കാന്‍ വരട്ടെ. ചായയില്‍ പലഹാരങ്ങള്‍ പലതും മുക്കിക്കഴിക്കുന്നത് കണ്ടിട്ടുള്ള ഒരു വിദേശിയുടെ പരീക്ഷണമാണിത്. താന്‍ ഇന്ത്യയില്‍ ആദ്യമാണെന്നും ഇഡ്ഡലി കഴിക്കുന്ന രീതി ശരിയാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്ഷനിട്ടാണ് കക്ഷി കഴിക്കുന്നത്.

എന്നാല്‍ ചായപ്രേമികള്‍ വിട്ടില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകം എന്ന് ഒരാള്‍ ഹാസ്യരൂപേണ പ്രതികരിച്ചപ്പോള്‍ മറ്റൊരാള്‍ വെല്ലുവിളിക്കുകയായിരുന്നു, തന്തൂരി ചിക്കന്‍ ഇത്തരത്തില്‍ ചായയില്‍ മുക്കി കഴിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അയാള്‍ ചോദിച്ചത്.

എന്തായാലും 2019 കഴിയുന്നതിനു മുമ്പ് തരംഗമാകുന്ന അവസാനത്തെ ഭക്ഷണ പരീക്ഷണമാകും ഇതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Content Highlights: Man Eats Idli Dipped In Tea Viral Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram