അരകിലോ ചക്കയ്ക്ക് 400 രൂപയോ?


1 min read
Read later
Print
Share

യൂറോപ്പില്‍ 4.79 യൂറോ ( 400 രൂപ)യ്ക്കും അമേരിക്കയില്‍ 2.5 ഡോളര്‍( 150 രൂപ)യ്ക്കുമാണ് ചക്ക വില്‍ക്കുന്നത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നത് പോലെയാണ് ഇപ്പോള്‍ ചക്കയുടെ കാര്യം. കേരളത്തില്‍ ചക്കയുടെ പ്രധാന്യം കുറഞ്ഞുവരികയാണെങ്കിലും വിദേശത്ത് ചക്കയ്ക്കാണ് ഇപ്പോള്‍ ഡിമാന്റ്. കേരളത്തിലെ വീട്ടുവളപ്പിലും ഉണ്ടാക്കുന്ന ചക്ക പുറത്ത് നിന്ന് വാങ്ങുന്ന കാര്യം തന്നെ മലയാളികളെ സംബന്ധിച്ച് തമാശയാണ്.

വിദേശ രാജ്യങ്ങളില്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആവശ്യക്കാര്‍ക്കനുസരിച്ച് ചക്കയുടെ വിലയിലും അല്‍പം ഡിമാന്റ് കൂടുതലാണ്.

വിദേശത്ത് അരകിലോ ചക്കയ്ക്ക് 400 രൂപയാണ്. യൂറോപ്പില്‍ ആളുകള്‍ വീഗനായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചക്കയ്ക്ക് ഡിമാന്റ് കൂടിയത്. ബ്രിട്ടനിലാണ് ചക്കയുടെ ആരാധകര്‍ ഏറെയും.

വീഗനായവര്‍ ബീഫും പോര്‍ക്കും കഴിക്കുന്നതിനു പകരമായാണ് ചക്ക കഴിക്കുന്നത്. കാനുകളിലും ശീതീകരിച്ച രീതിയിലുമായാണ് ചക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.

യൂറോപ്പില്‍ 4.79 യൂറോ (400 രൂപ)യ്ക്കും അമേരിക്കയില്‍ 2.5 ഡോളര്‍( 150 രൂപ)യ്ക്കുമാണ് ചക്ക വില്‍ക്കുന്നത്.

content highlight: Jackfruit is the new replacement for pork and beef in Europe.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram