ഇനി പത്തു ദിവസത്തെക്കെങ്കിലും ഓണ്‍ലൈന്‍ ഭക്ഷണം മുടങ്ങുമെന്ന് കാര്യം ഉറപ്പായി. കൊച്ചിയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളോട് ഡിസംബര്‍ ഒന്നു മുതല്‍ നിസഹകരണം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതിന് സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍ നിന്ന് ബില്ലിന്‍ 30 ശതമാനവും അതിന്റെ 18 ശതമാനം ജി എസ്.ടി.യും ആപ്പുകള്‍ ഈടാക്കുന്നുവെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. വന്‍ ഓഫറുകള്‍ നല്‍കുന്നതിനാല്‍ നഷ്ടം സഹിക്കേണ്ടിവരുന്നുവെന്ന് അവര്‍ പറയുന്നു.
ഹോട്ടല്‍ മെനുവിനേക്കാളും വില കുറവിലാണ് ഓണ്‍ലൈന്‍ ഫുഡ് സെലിവറി ആപ്പുകളിലെ ഭക്ഷണവില. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഒണ്‍ലൈന്‍ ഭക്ഷണവ്യാപാരം ചുവടുറപ്പിച്ച് മുന്നറിയാല്‍ പിന്നീട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന തലത്തിലേക്ക് ഇവര്‍ നീങ്ങുമോ എന്ന ഭയവും ഹോട്ടലുടമകള്‍ക്കുണ്ട്.
കൊച്ചിയെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ ഏറ്റവും മുന്നില്‍ കൊച്ചിയാണ്. ഭക്ഷണം ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് ഒരു ഫാഷന്‍ പോലെയായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഏറ്റവുമധികം ബാധിക്കുന്നതും കൊച്ചി നഗരത്തെയാണ്. കൊച്ചി നഗരത്തില്‍ മാത്രമായി പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നുണ്ട്. 40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്. കോഴിക്കോട്ട് ഓണ്‍ലൈന്‍ ഭക്ഷണാവ്യാപാരം തുടങ്ങാനുള്ള ശ്രമം ഹോട്ടലുടമകള്‍ തടഞ്ഞിരുന്നു.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് 10 ദിവസം മാറി നില്‍ക്കുന്നത്. ശേഷം സ്റ്റാര്‍ട്ട് അപ്പുകളുടെ സഹായത്തോടെ സ്വന്തമായി മൊബൈല്‍ ആപ്പ് നിര്‍മിച്ച് മേഖലയിലേക്ക് ഇറങ്ങാനുള്ള ചര്‍ച്ച നടക്കുകയാണ്.
ഓണ്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഡെലിവറി ബോയികള്‍ക്ക് തന്നെ തൊഴില്‍ നല്‍കുമെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെകട്ടറി ജി. ജയപാല്‍ പറയുന്നത്.
content highlight: hotel and restaurants association boycotting online food delivery apps