നല്ല രുചികള്‍ തേടി കോഴിക്കോട്ടെത്തുന്നവരുടെ നാവിന്‍ തുമ്പിലേക്ക് ആദ്യം വരുന്ന പേരാണ് 'ആദാമിന്റെ ചായക്കട'. പഴയ തലമുറയുടെ ഓര്‍മകളില്‍ മാത്രമായി ഒതുങ്ങിപ്പോയ രുചികള്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ വലിയ ശമ്പളമുള്ള ജോലി കളഞ്ഞ് നാട്ടിലെത്തിയ അനീസ് ആദമാണ് ആദമിന്റെ ചായക്കട തുടങ്ങുന്നത്. പൊട്ടിത്തെറിച്ചും ചീറിപ്പാഞ്ഞുമെല്ലാം പുതിയ രുചി നാവിന്‍തുമ്പിലെത്തിച്ച ആദാമിന്റെ ചായക്കട കോഴിക്കോട്ടെ ഭക്ഷണപ്രേമകള്‍ മറക്കാത്ത പേരാണ്. കോാഴിക്കോടിനെ കൂടാതെ ദുബായിലും ആദാമിന്റെ ചായക്കട ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടമാണ്.
അനീസ് ആദം സി.ഇ.ഒയും ഇസാഖ് പി.വി., നാസിക്, എന്‍.എം അലി, അജു മുഹമ്മദ് എന്നിവര്‍ ഡയറക്ടര്‍മാരുമായി നേതൃത്വം നല്‍കുന്ന ആദാമിന്റെ ചായക്കടയുടെ കേരളത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി കോട്ടയത്ത് പ്രവര്‍ത്തനമാരംഭിക്കുകയാണ്. ഡിസംബര്‍ 27 വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ന് പ്രശസ്ത സിനിമാ താരം ആസിഫ് അലി കോട്ടയത്തിന് ആദാമിന്റെ ചായക്കട സമര്‍പ്പിക്കും.
കോട്ടയത്തിന്റെ സ്വന്തം അന്നപൂര്‍ണ്ണ വെജിറ്റേറിയന്‍ റെസ്റ്റോറണ്ടിന്റെ സാരഥിത്വത്തിലാണ് ആദാമിന്റെചായക്കട എത്തുന്നത്. സക്കറിയ മാത്യു (ബാബു) മാനേജിംഗ് ഡയറക്ടറും നോബി സ്‌കറിയ പ്ലാക്കി തോട്ടിലും അബി സ്‌കറിയ പ്ലാക്കി തോട്ടിലും ഡയറക്ടര്‍മാരുമായിട്ടുള്ള തെള്ളകം അന്നപൂര്‍ണ്ണ വെജിറ്റേറിയന്‍ റസ്റ്റോറണ്ടില്‍ നിന്നും കോട്ടയത്തിന് രുചിയുടെ മറ്റൊരു അനുഭവമായിരിക്കും ആദാമിന്റെ ചായക്കട. ആദാമിന്റെ ചായക്കടയ്‌ക്കൊപ്പം ചൈനീസ് ഫാക്ടറി, ആദംസ് ടെക്ക് ഇറ്റ് ഈസി എന്നീ ബ്രാന്റുകളും കോട്ടയത്ത് ആരംഭിക്കുന്നുണ്ട്.
പുതുമയും കൗതുകവും നിറഞ്ഞ പേരുകളും രുചികളുമായി ബിരിയാണികളുടേയും ചിക്കന്‍ കറികളുടേയും സുലൈമാനികളുടേയും ഒട്ടേറെ വൈവിധ്യങ്ങളാണ് ആദാമിന്റെ ചായക്കടയില്‍ ഒരുക്കിയിരിക്കുന്നത്. വോള്‍ക്കാനിക് ചായ, അറേബ്യന്‍ ചായ, ആദിവാസി ചായ, റോസാപ്പൂ ചായ, മുല്ലപ്പൂ ചായ, ഇഞ്ചിപ്പുല്‍ ചായ തുടങ്ങി വേറിട്ട ചായകള്‍ പലതുണ്ട് ആദാമിന്റെ ചായക്കടയില്‍.
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയം രുചി വൈവിധ്യങ്ങള്‍ ആസ്വദിച്ച് അവിസ്മരണീയമാക്കാന്‍ ഒരു മികച്ച അന്തരീക്ഷം തന്നെയാണ് ആദാമിന്റെ ചായക്കട ഒരുക്കിയിട്ടുള്ളത്. നാടന്‍ ഭക്ഷണങ്ങളെ മോഡേണാക്കി അവതരിപ്പിക്കുക എന്നതാണ് ആദാമിന്റെ ചായക്കടയുടെ ശൈലി.
Content Highlights: Adaminte Chayakkada to open a new branch in Kottayam