മേഗന്‍ - ഹാരി രാജകീയ വിവാഹത്തോടൊപ്പം തന്നെ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു വിവാഹത്തിന്റെ കേക്കും. മേഗന്‍ മെര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും പൂര്‍ണ്ണരൂപത്തിലുള്ള കേക്ക് വളരെയേറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരിയും ബ്രിട്ടീഷ് ബേക്കറുമായ ലാറ മസോണാണ് മേഗന്‍-ഹാരി ദമ്പതിള്‍ക്ക് കേക്ക് നിര്‍മിച്ചു നല്‍കിയത്.
ഇത്തവണ ഹാരി- മേഗന്‍ ദമ്പതികള്‍ക്ക് ജനിക്കാനിരിക്കുന്ന കൊട്ടാരത്തിലെ കുഞ്ഞതിഥിയെ വരവേല്‍ക്കുന്ന രീതിയിലുള്ള കേക്കാണ് ലാറ നിര്‍മിച്ചിരിക്കുന്നത്. ഹാരി രാജകുമാരന്‍ ഒരു ബേബി ബാഗ് ധരിച്ചും മേഗന്‍ ബേബി ബുക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്ന രൂപത്തിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. കേക്കിന്റെ ചിത്രം ലാറ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.
ആറടി ഉയരത്തിലുള്ള കേക്ക് 250 മണിക്കൂറുകള്‍ കൊണ്ടാണ് നിര്‍മിച്ചത്. 300 മുട്ട, 15 കിലോ ഗ്രാം നെയ്യ്, 15 കിലോ ഗ്രാം ധാന്യപ്പൊടി എന്നിവയാണ് പ്രധാനമായും കേക്ക് ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
മേഗന്‍ - ഹാരി കേക്ക് ആയിരം പേര്‍ക്കെങ്കിലും കഴിക്കാന്‍ സാധിക്കുമെന്നാണ് ലാറ പറയുന്നത്. കേക്ക് ബിര്‍ഹാമില്‍ നടക്കുന്ന അന്താരാഷ്ട്ര കേക്ക് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
content highlight: A Royal Treat: Life-Size Prince Harry And Meghan Cake Wows Internet