കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് ഇന്ന് പൊന്നും വില. ഒരു കിലോ ചക്കയ്ക്ക് 50 രൂപ, ഒരു ചക്കയ്ക്ക് 250 രൂപ മുതൽ 1000 രൂപ വരെയാണ് വഴിയോര കച്ചവടക്കാരുടെ വില. വരിക്കച്ചക്കയ്ക്കാണ് തീവില.
കൊല്ലം ആയൂർ-കൊട്ടാരക്കര റൂട്ടിൽ വഴിയോരക്കടയിൽ അടുക്കിവച്ചിരിക്കുന്ന ചക്കയുടെ വിലയാണ് മലയാളികളെ അമ്പരിപ്പിക്കുന്നത്.
ഒരു ചക്ക അഞ്ചു മുതൽ 20 കിലോ വരെ തൂക്കം വരും. ചക്ക പഴുത്തു കഴിഞ്ഞാൽ വില ഇതിലും കൂടും.
ചക്ക സീസൺ ആകാത്തതും വരിക്കച്ചക്ക ആയതു കൊണ്ടും പ്ലാവിൽ കയറി ചക്ക കെട്ടിയിറക്കാറാണ് പതിവ്. ഇതിനായി തൊഴിലാളികൾക്ക് പ്രത്യേകം കൂലി കൊടുക്കണം അതാണ് ചക്കയ്ക്ക് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
എന്നാൽ തമിഴ്നാട്ടുകാർ വന്ന് പ്ലാവിൽ നിന്ന് ചക്ക നേരിട്ട് വാങ്ങുമ്പോൾ ഒരു ചക്കയ്ക്ക് അഞ്ചു മുതൽ 10 രൂപ വരെയാണ് നൽകുന്നത്.
Content Highlight: 500 rupees for jackfruit, Agriculture