പൂനെ: കേടുവന്ന ചുരയ്ക്കയുടെ ജ്യൂസ് കഴിച്ച് 41കാരി മരിച്ചു. പ്രഭാതനടത്തത്തിന് ശേഷം തിരികെയെത്തി ചുരയ്ക്കാ ജ്യൂസ് കഴിച്ച യുവതിയെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇവര്‍ മരിക്കുകയായിരുന്നു.
ജൂണ്‍ പന്ത്രണ്ടിനാണ് രാവിലെ 9.30 ന് അഞ്ച് കിലോമീറ്റര്‍ ഓടിയ ശേഷം തടി കുറയ്ക്കാനായി ചുരയ്ക്ക ജ്യൂസ് യുവതി കഴിച്ചത്. തുടര്‍ന്ന് ഓഫിലേക്ക് പോയ ഇവര്‍ കാറില്‍ വച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരികെ വീട്ടിലെത്തി. വൈകാതെ കടുത്ത വയറിളക്കവും അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ 16ാം തീയതി യുവതി മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഇവരുടെ തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ഇത് പിന്നീട് ആന്തരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയായിരുന്നു.
ചുരയ്ക്ക ജ്യൂസ് കഴിച്ചതു മൂലം മരണം സംഭവിച്ചെന്ന വാര്‍ത്ത നേരത്തെയും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ല്‍ മധ്യവയസ്‌ക്കന്‍ ചുരയ്ക്ക ജ്യൂസ് കഴിച്ച് മരിച്ചിരുന്നു. മാരക വിഷമായ ക്യൂക്കുര്‍ ബിറ്റാസിന്‍ ചുരയ്ക്കയില്‍ ഉണ്ടാകും. കേടായ ചുരയ്ക്കയിലാണ് ഇതിന്റെ സാന്നിധ്യം ഉണ്ടാകുക. രുചിവ്യത്യാസം അനുഭവപ്പെട്ടാല്‍ ചുരയ്ക്ക ജ്യൂസ് കഴിയ്ക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ചുരയ്ക്കാ ജ്യൂസുമായി ബന്ധപ്പെട്ട അപകടങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ മെഡിയ്ക്കല്‍ ജേണല്‍ വിശദമായ റിപ്പോര്‍ട്ടും പുറത്ത് വിട്ടിരുന്നു.
content Highlight: Healthy woman dies after drinking bottle gourd juice