കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടതാണ് നൂഡില്‍സ്. ഈ നൂഡില്‍സ് കൊണ്ട് വടയുണ്ടാക്കി നോക്കിയാലോ
ആവശ്യമായവ
നൂഡില്‍സ് വേവിച്ചത്- ഒരു കപ്പ്
പച്ചമുളക് നുറുക്കിയത്- ഒരു ടേബിള്‍സ്പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത്- കാല്‍ കപ്പ്
മുട്ട- ഒന്ന്
മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല- കാല്‍ടിസ്പൂണ്‍ വീതം
നൂഡില്‍സ് മസാല -ഒരു പാക്കറ്റ്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളകും സവാളയും കൈകൊണ്ട് നന്നായി തിരുമ്മുക. മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, ഉപ്പ്, നൂഡില്‍സ് എന്നിവ മുട്ട പൊട്ടിച്ചൊഴിക്കുക. ഇവയെല്ലാം നന്നായി ഇളക്കുക, ഇതിലേക്ക് വേവിച്ച നൂഡില്‍സ് ചേര്‍ത്ത് യോജിപ്പിക്കുക. തയ്യാറാക്കി വച്ച് ന്യൂഡില്‍സ് കൂട്ടില്‍ നിന്ന് കുറേശ്ശേ എടുത്ത് വടയുടെ രൂപത്തിലാക്കി എണ്ണയില്‍ ഇട്ട് വറുത്ത് കോരുക
മിന്നാമിന്നിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: snacks for kids, kids foo noodle snack, noodles recipe, Noodles vada