ശ്ശോ.. മാവ് നന്നായ പുളിച്ചതാണല്ലോ എന്നിട്ടും എന്തേ പൂപോലുള്ള ഇഡ്ഡലി ലഭിക്കാത്തത്? ഇതൊക്കെ പരസ്യത്തില്‍ മാത്രം പറയുന്ന കാര്യങ്ങളാണ്. നമ്മുടെ അടുക്കളയിലൊന്നും ഇത് നടക്കില്ല എന്നു പറഞ്ഞ് നിരാശപ്പെടാന്‍ വരട്ടെ. നമ്മുടെ അടുക്കളയിലും ഉണ്ടാക്കാം പൂപോലുള്ള ഇഡ്ഡലി. ചില ദിവസങ്ങളില്‍ എത്ര നന്നായി ഉണ്ടാക്കിയാലും കട്ടി കൂടിയ ഇഡ്ഡലിയാകും ലഭിക്കുക.
ഇഡ്ഡലി മാവ് പുളിക്കുന്നതനുസുരിച്ചാണ് ഇഡ്ഡിയുടെ സോഫ്റ്റ്‌നസ് എന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ അതു മാത്രമല്ല ഇഡ്ഡലിയുടെ സോഫ്റ്റനസ് വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകളുണ്ട്. അത് പ്രയോഗിച്ചാല്‍ നിങ്ങള്‍ക്കും ലഭിക്കും നല്ല പൂപോലെയുള്ള ഇഡ്ഡലി. ഈ പൊടിക്കൈകള്‍ ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോള്‍ തന്നെ ചെയ്യാവുന്ന കാര്യമാണ്.
ഇഡ്ഡലിക്കുള്ള മാവ് അരച്ചതിനു ശേഷം മൂന്ന് ടേബിള്‍ സ്പൂണ്‍ ചോറ് മിക്‌സിയില്‍ മൃദുവായി അരച്ചശേഷം ഇഡ്ഡലി മാവില്‍ നന്നായി യോജിപ്പിക്കുക. നല്ല മാര്‍ദവമേറിയ ഇഡ്ഡലി ലഭിക്കും.
ഇഡ്ഡലി മാവ് തയ്യാറാക്കുമ്പോള്‍ മാവില്‍ രണ്ട് നുള്ള് ഉലുവ ചേര്‍ത്ത് അരയ്ക്കുന്നത് ഇഡ്ഡലിയുടെ മാര്‍ദവം വര്‍ധിപ്പിക്കും. ഒരുപിടി അവല്‍ കുതിര്‍ത്ത ശേഷം മാവിനൊപ്പം അരയ്ക്കുന്നതും ഇഡ്ഡലിയുടെ മാര്‍ദവം വര്‍ധിപ്പിക്കും.
മാവിനൊപ്പം നാല് കറിവേപ്പില അരച്ച് ചേര്‍ക്കുന്നതും മാവിന്റെ മാര്‍ദവം വര്‍ധിപ്പിക്കും. ഇനി ഒരു ഉള്ളി ച ഡ്‌നിയോ വറ്റല്‍മുളക് ചട്ണിയോ ഉണ്ടെങ്കില്‍ ഉഷാറായി.
Content Highlights: soft idli tips