ഫുള്‍ജാര്‍ എന്ന വന്‍മരം വീഴാറായി ഇനി കറക്കി ചായ


1 min read
Read later
Print
Share

മലയാളികളുടെ രുചിയിടങ്ങളിലേക്ക് ഞൊടിയിടയിലാണ് ഫുള്‍ജാര്‍ സോഡ കയറിപറ്റിയത്. കുഞ്ഞന്‍ ഗ്ലാസില്‍ അടങ്ങിയ മിശ്രിതത്തെ ഗ്ലാസോട് കൂടി പതയുന്ന സോഡ നിറച്ച വലിയ ഗ്ലാസിലേക്കിട്ട് കുടിക്കുന്നതാണ് ഫുള്‍ജാര്‍ സോഡ. സമൂഹ മാധ്യമങ്ങളിലൂടെ ഈ സോഡ ട്രെന്‍ഡായി എന്ന് തന്നെ വേണം പറയാന്‍. ഇതിനു ശേഷം തരംഗമാവാന്‍ തുടങ്ങുകയാണ് കറക്കിചായ. കറക്ക് ചായ എന്ന പേരും ഇതിനുണ്ട്‌

മിക്ക ഹോട്ടലുകളിലും കറക്കി ചായ ട്രെന്‍ഡായി തുടങ്ങുന്നുണ്ട്. രണ്ടു ലെയറുകളാക്കി തയ്യാറാക്കിയ ചായ അതിവിദഗ്ധമായി കറക്കി ചായയാക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കറക്കി എടുക്കുന്നതാണ് ഇതിലെ പ്രത്യേകത. ഒറ്റ കറക്കലില്‍ തന്നെ ചായ സെറ്റാവുന്നു . ഇതിന് ആവശ്യക്കാരും ഏറി വരുകയാണ്

മസാല ചായ, തന്തൂരി ചായ. സാധാരണ ചായ എന്നിവയെല്ലാം ഇതു പോലെ കറക്കിയെടുത്ത് നല്ല കറക്കി ചായയാക്കാം.

Content Highlights: karakki chaya, variety tea, karakki chaya, new food trends, food news

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram