കോട്ടയം ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സമീപക കലത്ത് നടത്തിയ പഠനങ്ങളില്‍ ഇലക്കറികളില്‍ പ്രധാന ഇനമായി ശുപാര്‍ശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരന്‍ - ഇലയറിവ് കേസുകളിലും സ്‌കൂള്‍ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തില്‍ പ്ലാവില തോരന്‍ രണ്ട് മൂന്ന് വര്‍ഷമായി താരമാണ് ' സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരന്‍ -പ്രമേഹം നെഞ്ച് രോഗം.ആന്തരീക ക്ഷതങ്ങള്‍ ഉന്നക്കല്‍ എന്നിവക്ക് ഈ ഇല തോരന്‍ ഉത്തമം.പ്ലാവില തളിര് തനിയേയും - ചെറുപയര്‍ പുഴുങ്ങി സമം ചേര്‍ത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരന്‍ - കണ്ണൂരില്‍ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരന്‍ സ്വാദുറും ഭക്ഷണമാണ്
ദശകങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ വീടുകളില്‍ പ്രസവിച്ചാല്‍ മലയ സ്ത്രീകളെ വയറ്റാട്ടി മാരായി വിളിച്ചാല്‍ അവര്‍ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയില്‍ വാട്ടി പ്രസവിച്ച ഉടന്‍ സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട് - പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാന്‍ വേണ്ടിയായിരുന്നുഇത് - ബാല്യകാലത്തെ ചില ഓര്‍മ്മകളാണിത് നാട്ടുവൈദ്യത്തില്‍ വലിയ അറിവുള്ളവരാണ് മലയ സമുദായം 'പിന്നീടാണ് പ്ലാവിലയുടെ മാഹാത്മ്യം ഇത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്
പ്ലാവിന്റെ ഇല മുതല്‍ ചക്കമുള്ള് വരെ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചക്കയുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കാം. പ്ലാവിന്റെ തളിര്‍ത്ത ഇലയുടെ തോരന്‍ പ്രമേഹരോഗികള്‍ക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാം.പ്ലാവില തോരന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
- പ്ലാവില (പ്ലാവിന്റെ തൂമ്പില മുതല്‍ അധികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് 2 കപ്പ്
- തേങ്ങ അര കപ്പ്
- ചുവന്നുള്ളി 3 എണ്ണം
- പച്ചമുളക് -2 എണ്ണം
- കടുക് അര ടീസ്പൂണ്‍
- വെളിച്ചെണ്ണ 2 വലിയ സ്പൂണ്‍
- ഉപ്പ് പാകത്തിന്
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ച് എടുക്കുക. അധികം അരഞ്ഞു പോകരുത്.
ഇനി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേര്‍ത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.
അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരന്‍ വയ്ക്കാന്‍ വേണ്ടി ഇല വളരെ നേര്‍മയായി കനം കുറച്ച് അരിയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാന്‍ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരന്‍ വയ്ക്കുമ്പോള്‍ ഇല വളരെ നേര്‍മയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും ചെറുപയര്‍ ചേര്‍ത്തും തോരനാക്കാം.
Content Highlights: jackfruit leaf thoran recipe, jackfruit, palavila thoran, food news, food features, food