ഹെല്‍ത്തിയാക്കാം ഇനി കുട്ടികളുടെ ലഞ്ച്‌ബോക്‌സ്


കുട്ടികളുടെ ലഞ്ച്‌ബോക്‌സ് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 • ലഞ്ച് ബോക്‌സ് ആരോഗ്യപ്രദവും, ആകര്‍ഷണവും ഒപ്പം മിതവും ആയിരിക്കണം. കാരണം, ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും പ്രോട്ടീനിന്റെയും മൂന്നില്‍ ഒരു ഭാഗം ഉച്ചഭക്ഷണത്തില്‍ നിന്ന് ലഭിച്ചിരിക്കണം.
 • തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അവശ്യമായ ഒരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. കടല്‍ മല്‍സ്യങ്ങളായ ചൂര, മത്തി, അയല തുടങ്ങിയവയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യത്തിന് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഭവങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
 • ശരീരകോശങ്ങളുടെ നിര്‍മാണത്തിനും, രക്തം, മാംസപേശി, അസ്ഥികള്‍ തുടങ്ങിയവയുടെ വര്‍ധനവിനും കാത്സ്യം, ഇരുമ്പ് തുടങ്ങിയവയും മാംസ്യവും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
 • ഭക്ഷണങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തയ്യാറാക്കി നല്‍കുന്നത് അവരെ കഴിക്കാന്‍ പ്രേരിപ്പിക്കും. ഓരോ ദിവസവും വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്് ലഞ്ച് ബോക്‌സ് തയ്യാറാക്കാം. ഒരേ ഭക്ഷണം സ്ഥിരമായി കഴിച്ച് മടുക്കാതിരിക്കാന്‍ വിവിധതരത്തിലുള്ള ചോറുകള്‍ പരീക്ഷിക്കാവുന്നതാണ്. പുലാവ്, ഫ്രൈഡ്‌റൈസ്, നാരങ്ങാചോറ്, തക്കാളിച്ചോറ്, തൈര് സാദം, പുളി ഉദരന്‍ എന്നിവ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവയുമാണ്.
 • തൈര്, പനീര്‍, പയര്‍വര്‍ഗങ്ങള്‍, മത്സ്യം, മുട്ട തുടങ്ങി മാംസ്യം അടങ്ങിയ ഭക്ഷണങ്ങളും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
 • ലഞ്ച് ബോക്‌സില്‍ ചോറ് നിര്‍ബന്ധമാക്കേണ്ടതില്ല. ചോറിനോട് താത്പര്യമില്ലാത്ത കുട്ടികള്‍ക്ക് അതിനുപകരം സ്റ്റഫ്ഡ് ചപ്പാത്തിയോ സാന്‍വിച്ചോ നല്‍കാം. കൂടാതെ മസാല ദോശ, , സ്റ്റഫ്ഡ് ദോശ, റാഗി ദോശ, ഇറച്ചി ഉപ്പുമാവ്, ചിക്കന്‍ പുട്ട്, പയര്‍ പുട്ട്, ചീരപുട്ട്, വെണ്ടയ്ക്ക ദോശ, മേതി ചപ്പാത്തി എന്നിങ്ങനെയുള്ളവ തയ്യാറാക്കി നല്‍കാം.
 • ഇലക്കറികള്‍ ഉള്‍ക്കൊള്ളുന്ന വിഭവങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അവ സൂക്ഷ്മപോഷകങ്ങളുടെ കുറവ് നികത്തും.
പുതിയ ലക്കം ആരോഗ്യമാസിക വാങ്ങാം
വൈകിട്ട് എന്ത് കൊടുക്കണം

 • സ്‌കൂളില്‍ നിന്നും വീട്ടിലേക്കു വരുമ്പോള്‍ സ്‌നാക്‌സ് കഴിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. അതിനായി ആരോഗ്യകരമായ ഏതെങ്കിലും ഒരു ലഘുഭക്ഷണം നല്‍കണം.
 • പുഴുങ്ങിയ കിഴങ്ങുകള്‍ (കപ്പ, മധുരകിഴങ്ങ്, കൂവക്കിഴങ്ങ്, കാച്ചില്‍, പാലച്ചേമ്പ്).
 • വിളയിച്ച അവല്‍, ഇലയട, പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍ (രാജ്മ, ചെറുപയര്‍, ചുണ്ടല്‍). * മുട്ട ഓംലെറ്റ്, കൊഴുപ്പുനീക്കിയ പാല്‍, അണ്ടിപ്പരിപ്പ്.
 • പലതരത്തിലുള്ള ഷെയ്ക്കുകള്‍ (അവല്‍ ഷെയ്ക്ക്, റാഗിഷെയ്ക്ക്, ഹെല്‍ത്ത്മിക്‌സ് ഷെയ്ക്ക്).
 • സൂപ്പുകള്‍ (വെജ്, ചിക്കന്‍, കോണ്‍).
 • എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്
ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍
തിരുവനന്തപുരം

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Healthy food for kids, food, health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram