ഡയറ്റ് ചെയ്യുന്ന മീനുകള്‍


രജി ആര്‍ നായര്‍

1 min read
Read later
Print
Share

കരിമീനിനുമുണ്ട് ചില കുറുമ്പുകള്‍. ഒരു വൃത്തിക്കാരനാണ് പുള്ളി. വളര്‍ത്താന്‍ കൂട്ടിലിട്ടാല്‍ കൂടാകെ നക്കിത്തുടയ്ക്കും

മനുഷ്യരെ പോലെ മീനിനുമുണ്ട് ചില പ്രത്യേക സ്വഭാവങ്ങള്‍. അവരും പ്രത്യേക ഡയറ്റിനനുസരിച്ചാണ് കഴിയുന്നത്. ആ സ്വഭാവം കൊണ്ടു മാത്രം അവ ചിലപ്പോള്‍ പെട്ടുപോകും.
കറുത്ത ആവോലിയാണ് മീനുകളിലെ സുഖിയന്‍. ഇത്തിരി തണലു വേണം. കഴിക്കാനും വല്ലതും കിട്ടണം. പിന്നെ അവിടെ തന്നെ അങ്ങു കൂടും. തണിലിന് ആശാന്‍ കണ്ടുപിടിച്ച ഒരു വഴിയുണ്ട്. കടലില്‍ നിര്‍ത്തിയിട്ട ബോട്ടുകള്‍! അതിന്റെ ചുവട്ടില്‍ ആവോലി വിശ്രമിക്കും. ഇതറിയാവുന്ന മീന്‍ പിടിത്തക്കാര്‍ ബോട്ടിന്റെ മുന്നില്‍ വലയിടും. ബോട്ട് വളരെ പതുക്കെ മുന്നോട്ടു നീക്കും. തണലു കിട്ടാന്‍ ആവോലിയും കൂടെ നീങ്ങും. വലയിലാവു വരെ ആവോലിക്ക് കാര്യം മനസ്സിലാവില്ല!
കരിമീനിനുമുണ്ട് ചില കുറുമ്പുകള്‍. ഒരു വൃത്തിക്കാരനാണ് പുള്ളി. വളര്‍ത്താന്‍ കൂട്ടിലിട്ടാല്‍ കൂടാകെ നക്കിത്തുടയ്ക്കും. അതു കൊണ്ടെന്താ, മീന്‍ വളര്ത്തുന്നവര്‍ മറ്റു മീനിനൊപ്പം കുറച്ച് കരിമീനും ഇട്ടുവെക്കും. ഭക്ഷ്യാവശിഷ്ടങ്ങള്‍ കാര്യം കരിമീനേറ്റു. കൂട് എപ്പോഴും ക്ലീന്‍! മാത്രമല്ല, ഒറ്റയ്ക്ക് വളര്‍ത്തിയാല്‍ കരിമീന്‍ ഒരു 400 ഗ്രാമൊക്കെ ആയാലായി. പക്ഷേ, വേറെ മീനിന്റെ കൂട്ടിലിട്ട് നോക്കൂ. അവശിഷ്ടങ്ങള്‍ കഴിച്ച് ആളങ്ങു മിനുങ്ങും. 600 ഗ്രാം വരെയൊക്കെ ആകും.
ഒരു ഡയറ്റീഷ്യന്റെ ഉപദേശം കിട്ടിയ പോലെയാണ് പുഴച്ചെമ്പല്ലി ജീവിക്കുന്നത്. ആവശ്യം നോക്കിയേ ഭക്ഷണം കഴിക്കൂ. ശരീരത്തില്‍ നന്നായി കൊഴുപ്പടിഞ്ഞെന്നു മനസ്സിലായാല്‍ പിന്നെ ചെമ്പല്ലി ഇരയെടുക്കില്ല. ചൂണ്ടക്കാര്‍ വലയും. തുലാമാസത്തിലാണ് ഈ മീന്‍ കൊഴുക്കുന്നത്. ഒരു മാസം കഴിയുമ്പോള്‍ കൊഴുപ്പു കുറയും. ചെമ്പല്ലി വീണ്ടും ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ചൂണ്ടയില്‍ കുടുങ്ങുകയും ചെയ്യും! കാളാഞ്ചി എന്ന മീനിനുമുണ്ട് ഈ സ്വഭാവം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: Fish Diet

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ വ്യായാമം

Jul 22, 2019


mathrubhumi

4 min

എന്തു കഴിച്ചിട്ടും തടിക്കുന്നില്ലേ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Nov 18, 2018