ബിരിയാണികളിലെ രാജാവാണ് ദം ബിരിയാണി എന്നൊരു വയ്പ്പുണ്ട്, എന്നാല്‍ പാവപ്പെട്ടവരുടെ വിശപ്പു മാറ്റാന്‍ വേണ്ടി ഉണ്ടാക്കിയിരുന്ന ഒരു വിഭവമായിരുന്നു ഇതെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം.
ഹൈദരാബാദില്‍ നിസാമിന്റെ ഭരണകാലത്താണ് ബിരിയാണിയുടെ ഉത്ഭവം എന്നാണ് ചരിത്ര രേഖകളില്‍ പറയുന്നത്. എന്നാല്‍ ബിരിയാണിയുടെ രുചിക്കൂട്ടിന് മുഗള്‍ ചരിത്രത്തോളം പഴക്കമുണ്ടെന്നാണ് മറ്റു ചില ചരിത്രകാരന്മാരുടെ അഭിപ്രായം.
അതേസമയം, മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി ഇന്ത്യയില്‍ എത്തിയതെന്നാണ് മറ്റൊരു വിഭാഗം ചരിത്രകാരന്മാരുടെ വാദം.
ഇങ്ങനെ പല വാദങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ദം ബിരിയാണി അഥവാ അവധിലെ ബിരിയാണിയുടെ ഉത്ഭവത്തെപ്പറ്റി ഒരു തരത്തിലുള്ള തര്‍ക്കങ്ങളും നിലവിലില്ല. ലഖ്‌നൗ ആണ് ദം ബിരിയാണിയുടെ ജന്മദേശം.
ഒരിക്കല്‍ രാജ്യത്ത് ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടായ സമയത്ത് അവധിലെ നവാബ് പാവപ്പെട്ടവര്‍ക്ക് മുഴുവന്‍ കൊട്ടാരത്തില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ഉത്തരവിട്ടു. പരിമിതമായ സാധനങ്ങള്‍ കൊണ്ട് ഒരേ സമയം ഒരുപാടുപേര്‍ക്ക് നല്‍കാവുന്ന ഭക്ഷണം എന്ന ആലോചനയില്‍ നിന്നും ഉരുത്തിരിഞ്ഞ വിഭവമാണ് ദം ബിരിയാണി.
പിച്ചള നിര്‍മിതമായ വലിയ അണ്ഡാവുകളുടെ വായ മൂടിക്കെട്ടിയാണ് ഇത് ഉണ്ടാക്കിയിരുന്നത്. പില്‍ക്കാലത്ത് ഇതിനു ദം ബിരിയാണി എന്നു പേര് ലഭിക്കുകയായിരുന്നു.