ഭക്ഷണം പാത്രത്തിന്റെ ചുവട്ടില്‍ കരിഞ്ഞു പിടിച്ചാല്‍ എന്തു ചെയ്യണം? സൂപ്പര്‍ ടിപ്‌സ്


1 min read
Read later
Print
Share

എന്നാല്‍ അപ്രതീക്ഷിതമായി കറി ചുവട്ടില്‍ പിടിച്ചാല്‍ ചില എളുപ്പവിദ്യകള്‍ ചെയ്ത് കറിയുടെ അരുചി കുറയ്ക്കാവുന്നതാണ്.

പാചകം ചെയ്യുന്ന കറിയോ മറ്റുഭക്ഷണ സാധനങ്ങളോ അല്‍പ്പം അശ്രദ്ധ മൂലം പാത്രത്തിന്റെ ചുവട്ടില്‍ പിടിക്കുന്നത് വീട്ടമ്മമാരെ അലട്ടുന്ന വലിയ പ്രശ്‌നമാണ്. വളരെ രുചികരമായി പാകം ചെയ്ത ഭക്ഷണമാകും അല്‍പ്പം അശ്രദ്ധ കൊണ്ട് പാകം ചെയ്യുന്ന പാത്രത്തിന്റെ ചുവട്ടില്‍ പിടിച്ച് രുചി മുഴുവന്‍ മാറി പോകുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കറി ചുവട്ടില്‍ പിടിച്ചാല്‍ ചില എളുപ്പവിദ്യകള്‍ ചെയ്ത് കറിയുടെ അരുചി കുറയ്ക്കാവുന്നതാണ്.

പാകം ചെയ്യുന്ന ആഹാരം പാത്രത്തിന്റെ ചുവട്ടില്‍ പിടിച്ചു എന്ന് മനസിലായാല്‍ ആഹാരം എത്രയും പെട്ടെന്ന് അടുപ്പില്‍ നിന്ന് മാറ്റിയ ശേഷം ആഹാരം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി തണുത്ത വെള്ളത്തില്‍ ഇറക്കി വയ്ക്കുക. ശേഷം ചിരകാത്ത തേങ്ങമുറി ആഹാരം വച്ചിരിക്കുന്ന പാത്രത്തിന്റെ നടുവില്‍ കമഴ്ത്തി വച്ച് അടപ്പുകൊണ്ട് പാത്രം നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് ശേഷം തേങ്ങ മുറി മാറ്റിയാല്‍ കറിയുടെ രുചി വീണ്ടെടുക്കാവുന്നതാണ്.

ചുവട്ടില്‍ പിടിച്ച പാത്രത്തില്‍ നിന്ന് ആഹാരം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം കുരുമുളക് ചെടിയുടെ പച്ചയില നാലഞ്ചെണ്ണം ഞെരടി പാചകം ചെയ്ത ഭക്ഷണത്തിന്റെ ഉള്ളിലിട്ട് അടച്ചുവച്ച ശേഷം അടപ്പുവച്ച് നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് കഴിഞ്ഞ് കുരുമുളകിന്റെ ഇല മാറ്റുമ്പോള്‍ കറിയ്ക്ക് പഴയ രുചിയായിരിക്കും ഉണ്ടാകുക.

cooking tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഒരു രൂപ കട്ടന്‍ ചായക്ക് ഇരട്ടി മധുരം , കുട്ടേട്ടനെ കാരശ്ശേരി ബാങ്ക് ദത്തെടുത്തു

Oct 27, 2019


mathrubhumi

1 min

പായസപ്രിയരുടെ പ്രഥമന്‍ പൊതുവാള്‍

Oct 12, 2018