ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്സ്. പാലിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അതുവഴി കുഞ്ഞുങ്ങള്‍ക്ക് ഇരട്ടിഫലം കിട്ടുകയും ചെയ്യുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലംകിട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇതിലുള്ള ഫോസ്ഫറസും മാംഗനീസും ആണ് ഇതിന് സഹായിക്കുന്നത്.
ഗോതമ്പില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ബി 1, ബി 2, ഇ എന്നീ ജീവകങ്ങള്‍ ഇതിലുണ്ട്. റഷ്യ പോലെയുള്ള രാജ്യങ്ങളാണ് ഓട്സ് കൃഷിയില്‍ മുന്നില്‍. ഓട്സ് ദിവസവും ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓട്സ് മികച്ചതാണ്. കൊളസ്ട്രോള്‍കൊണ്ട് ബുദ്ധിമുട്ടുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു ഭക്ഷണപദാര്‍ഥമാണ് ഓട്സ്.
നാരുകള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു സമ്പൂര്‍ണ ആഹാരമാണ് ഓട്സ്. അതിനാല്‍ത്തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ്. ഓട്സില്‍ അടങ്ങിയിട്ടുള്ള 'കാര്‍ബോഹൈഡ്രേറ്റ്' ആണ് ഓട്സിന് പിന്നിലുള്ള ശക്തിസ്രോതസ്സ്. ഓട്സില്‍ ശരാശരി 68 ശതമാനം കാര്‍ബോഹൈഡ്രേറ്റ് ആണെങ്കില്‍ 12 ശതമാനത്തോളം നാരുകളാണ്. മലബന്ധം ഒഴിവാക്കാനും ദഹനത്തിനും ഓട്സിലെ ഫൈബര്‍ സഹായിക്കും.
ഓട്സ് കഴിക്കുന്നതുവഴി ദഹനപ്രക്രിയ ത്വരിതപ്പെടുകയും നമുക്ക് വിശപ്പ് പെട്ടെന്ന് മാറി എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. ഡയറ്റിങ് ചെയ്യുമ്പോള്‍ ഓട്സ് ഉള്‍പ്പെടുത്തുന്നതിന് പിന്നിലുള്ള കാരണമിതാണ്.
സൗന്ദര്യ സംരക്ഷണണത്തിന്
ഓട്സ് പൊടിച്ച് അല്‍പ്പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കണം. പത്ത് മിനിറ്റെങ്കിലും മസ്സാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നതുവഴി ചര്‍മം വൃത്തിയാകുകയും, തിളങ്ങുകയും ചെയ്യും. മാത്രമല്ല, മൂക്കില്‍ കാണുന്ന ബ്ലാക് ഹെഡ്സ് നീക്കം ചെയ്യുകയും ചെയ്യും.
ഓട്സും തേനും തൈരും ചേര്‍ത്ത് ഫെയ്സ് പാക്കായി ഉപയോഗിക്കാം. ഇത് നമ്മുടെ ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഓട്സ് വെള്ളംചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും.
Content Highlights: Benefits of oats