ഒരു കുഞ്ഞു ഉണ്ടായാല്‍ എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നീ സംശയങ്ങള്‍ നിരവധിയാണ്. ആറാം മാസം വരെ കുഞ്ഞിന് നിര്‍ബന്ധമായും മുലപാല്‍ നല്‍കണം ഇതിന് ശേഷം പാലിനൊപ്പം കുറുക്കുകള്‍ നല്‍കി തുടങ്ങണം.
ജനിക്കുമ്പോള്‍ മൂന്നു കിലോയുള്ള ഒരു കുഞ്ഞിന് ഒരു വയസ്സാവുമ്പോള്‍ മൂന്നിരട്ടി തൂക്കമുണ്ടാവണം. അതായത് ഏകദേശം ഒമ്പത് കിലോ. ആദ്യ വര്‍ഷമാണ് കുട്ടിക്ക് ഏറ്റവും തൂക്കംകൂടുന്നത്. ഈ കാലഘട്ടത്തിലാണ് കുഞ്ഞ് കമിഴ്ന്ന് കിടക്കുകയും ഇരിക്കുകയും ക്രമേണ സ്വന്തമായി നടന്നു തുടങ്ങുകയും ചെയ്യുന്നത്. വേറൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു കുഞ്ഞ് ശാരീരികവും മാനസികവുമായി ഏറ്റവും കൂടുതല്‍ വളരുന്ന സമയമാണ് ആദ്യത്തെ ഒരുവര്‍ഷം. അപ്പോള്‍ അതിനായി ധാരാളം ഊര്‍ജത്തിന്റെ ആവശ്യമുണ്ട്. അത് കിട്ടുന്നത് ഭക്ഷണത്തില്‍നിന്നാണ്. ആറുമാസമാകുമ്പോഴേക്കും അമ്മയ്ക്ക് മുലപ്പാല്‍ പതുക്കെ കുറഞ്ഞുതുടങ്ങും, എന്നാല്‍ കുഞ്ഞിന്റെ ആവശ്യങ്ങള്‍ കൂടിത്തുടങ്ങുകയും ചെയ്യും. ആ സമയത്തു നമ്മള്‍ അവിടെയുണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ മറികടക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണു മുലപ്പാലിനുപുറമേ നമ്മള്‍ കുറുക്ക് കൊടുത്തുതുടങ്ങുന്നത്. കുഞ്ഞിന് ആവശ്യമായ അധിക ഊര്‍ജം ഇതില്‍നിന്ന് കിട്ടുന്നു. അമ്മ മുലപ്പാല്‍ കൊടുക്കുന്നത് തുടരുകയും ചെയ്യണം. ഇതിനെയാണ് ‘complimentary feeding’എന്ന് പറയുന്നത്.
Content Highlights: about baby feeding
Share this Article