പാചകം എളുപ്പമാക്കാം, ഒപ്പം രുചികരവും: മലയാളി മാസ്റ്റര്‍ ഷെഫിന്റെ അടുക്കള ടിപ്‌സുകള്‍


സുരേഷ് പിള്ള

2 min read
Read later
Print
Share

ബി.ബി.സി മാസ്റ്റര്‍ ഷെഫില്‍ പങ്കെടുത്ത മലയാളി കൊല്ലം സ്വദേശി സുരേഷ് പിള്ളയുടെ അടുക്കള ടിപ്‌സുകള്‍

1. ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ രാത്രിയില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ( ബസ്മതിയല്ല)
2. തേങ്ങ വറുത്തരക്കുന്നതിന് മുന്‍പ് മിക്‌സിയില്‍ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം!
3. മീന്‍ കറിയില്‍ കല്ലുപ്പ് ഉപയോഗിക്കുക, വൃത്തിയാക്കാന്‍ കല്ലുപ്പ് ഇട്ട് വയറ്റണം.
4. മീന്‍ കറിക്കു താളിക്കുപോള്‍ കടുകിനോടോപ്പം അല്‍പ്പം ഉലുവ കൂടി ചേര്‍ക്കുക.
5. അവിയല്‍ ഉണ്ടാക്കുമ്പോള്‍ കുറച്ച് ഉണക്ക ചെമ്മീന്‍ ഇടുക! (മീനവിയല്‍)
6. അവിയല്‍ മഞ്ഞള്‍ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ് കടലയും, കശുവണ്ടിയും ചേര്‍ക്കാം!
7. പച്ചക്കറികള്‍ എല്ലം പാകം ചെയ്യുന്നതിനു മുന്‍പ് ഒരു പാത്രത്തില്‍ മഞ്ഞപൊടിയിട്ട വെള്ളത്തില്‍ ഇട്ട് വയ്ക്കുക!
8. മല്ലിപൊടി കടയില്‍നിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിന് പൊടിച്ചു ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!
9. വറുക്കാനുള്ള എണ്ണ വൃത്തിയാക്കാന്‍ ഒരല്‍പ്പം വെന്ത ചോര്‍ ഇട്ടു വറുക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!
10. എളുപ്പത്തില്‍ ഗ്രേവി ഉണ്ടാക്കാന്‍ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയില്‍ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാര്‍ക്ക് മാത്രം)
11. പാല്‍ ഉപയോഗിച്ചുള്ള പായസങ്ങളില്‍ അല്‍പ്പം പഞ്ചസാര കാരമലൈസ് ചെയ്തിടുക!
12. വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷു വെച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക നല്ല ക്രിസ്പിയായ് പൊരിച്ചെടുക്കാം!
13. ഗരംമസാലകള്‍ മുഴുവനായും ഉപയോഗിക്കുമ്പോള്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടിയിട്ടു വയറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോള്‍ മസാല കടിച്ചു കറിയുടെ സ്വാദ് പോകാതെ ആസ്വദിക്കാം!
14. വറുക്കാനും വയറ്റാനുമുള്ള പാന്‍(നോണ്‍ സ്റ്റിക്ക് അല്ലെങ്കില്‍) പാകം ചെയ്യുന്നതിനുമുന്‍പ് എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയില്‍പിടിക്കാതെ ഉണ്ടാക്കാം.
15. പപ്പടം വറുത്തതിന്ശേഷം പപ്പടത്തില്‍ ചുടോടെ കുറച്ചു ഇഡലി പൊടിയിടുക(idli chutney powder)
16. മീന്‍ അച്ചാര്‍ ഉണ്ടാക്കുപോള്‍ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.
17. ചെമ്മീന്‍ ചമ്മന്തിക്ക് പകരം ഉണക്കമീന്‍ പൊടിയിട്ടും ഉണ്ടാക്കാം.
18. ചെമ്മീന്‍ കറിയുണ്ടാക്കുമ്പൊള്‍ ചെമ്മീന്റെ തൊലിയും, തലയും എണ്ണയില്‍ വയറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച് അരിച്ച സ്റ്റോക്ക് കറിയിലേക്ക് ഒഴിക്കുക!
19. ഇഞ്ചിയും വെളുത്തുള്ളിയും അരക്കുന്നതിനോപ്പം കുറച്ച് എണ്ണ ചേര്‍ത്ത് അരക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കില്‍ എടുക്കുക.
20. വിശപ്പില്ലെന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് അരികെ വെയ്ക്കുക! മലയാളിയാണെങ്കില്‍ കഴിച്ചിരിക്കും!

content highlight: BBC Masterchef fame Suresh pillai Malayali master chef, kitchen tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram