തേങ്ങ വറുത്തു മൂപ്പിച്ച ചക്ക കൂട്ടാന്‍


സുരേഷ് പിള്ള, കോര്‍പ്പറേറ്റ് ഹെഡ് സ്‌പെഷ്യാലിറ്റി കുസിന്‍ റാവിസ് ഹോട്ടല്‍ ആന്റ് റിസോര്‍ട്ട്

1 min read
Read later
Print
Share

ബിബിസി മാസ്റ്റര്‍ ഷെഫില്‍ പങ്കെടുത്ത സുരേഷ് പിള്ള ഇപ്പോള്‍ റാവിസ് ഹോട്ടലിലെ എക്‌സിക്യൂട്ടീഷ് ഷെഫാണ്

വിളയുന്ന ചക്കയുടെ കാലം, ചക്കയും ചക്കക്കുരുവും കഴിക്കാന്‍ ഇതിലും നല്ലൊരു സമയമില്ല.. എരിശ്ശേരി പോലെ തേങ്ങാ വറുത്തിടുന്ന ചക്ക കൂട്ടാന്‍ സമ്മാനിക്കുന്ന രുചി അസാധ്യമാണ്.

വൃത്തിയാക്കിയ വരിക്ക ചക്കച്ചുളയും, തൊലി കളഞ്ഞ ചക്കക്കുരുവും - അര കിലോ

അരപ്പിന്

തേങ്ങാ ചിരകിയത് - 150ഗ്രാം
മഞ്ഞള്‍ പൊടി - 10ഗ്രാം
മുളക് പൊടി - 5ഗ്രാം
ജീരകം - 10 ഗ്രാം
വെളുത്തുള്ളി - 4 അല്ലി

എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അവിയലിന്റെ പരുവത്തില്‍ അരക്കുക.

തേങ്ങാ വറുക്കാന്‍

  1. തേങ്ങാ ചിരകിയത് - 150 ഗ്രാം
  2. വെളിച്ചെണ്ണ -20 മില്ലി
  3. കടുക്-5ഗ്രാം
  4. വറ്റല്‍ മുളക് - 2 എണ്ണം
  5. കറിവേപ്പില - 3 ഇതള്‍
അരിഞ്ഞ ചക്ക ചുളയും, കുരുവും ഉപ്പും മഞ്ഞളും ലേശം കുരുമുളക് പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചക്ക വെന്തു വരുന്ന സമയം ഒരു ചിരട്ട തവി വച്ച് നന്നായി ഉടച്ചതിനു ശേഷം അരപ്പു ചേര്‍ത്ത് വീണ്ടും വേവിച്ചു വയ്ക്കുക. അതിനോടൊപ്പം തന്നെ ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റല്‍ മുളകിട്ടത്തിനു ശേഷം ചെറിയ ചൂടില്‍ തേങ്ങാ നന്നായി മൂപ്പിച്ചു ചൂടോടു കുടി ചക്ക കൂട്ടാനില്‍ കറിവേപ്പിലയും ചേര്‍ത്തിളക്കുക.

ഇതിനോടൊപ്പം കാച്ചിയ മോരും മുളകിട്ട് വറ്റിച്ച മത്തി കറിയും സ്വര്‍ഗീയ രുചി അനുഭവമാണ്. ടിപ്‌സ് തേങ്ങാ മൂപ്പിക്കുമ്പോള്‍ ഒരല്‍പ്പം കറുക്കണം.

Content Highlight: Jackfruit with coconut stir fry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram