മീന്‍കറിയും അല്‍പ്പം മത്തങ്ങ എരിശ്ശേരിയും, ഊണ് കുശാല്‍


അഫ്‌സാന ബായി

2 min read
Read later
Print
Share

മീന്‍ കറി
=========

  1. മീന്‍ - അരക്കിലോ
  2. തേങ്ങ - ഒരുമുറി
  3. ചുവന്നുള്ളി - 5 എണ്ണം
  4. പച്ചമുളക് - 2 എണ്ണം
  5. കുടംപുളി - 3 കഷണം
  6. തക്കാളി - 1
  7. മുളക്‌പൊടി - 1 ടേബിള്‍സ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  9. കറിവേപ്പില - 2 തണ്ട്
  10. ഉലുവ - 1/2 ടീസ്പൂണ്‍
  11. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  • മീന്‍ മുറിച്ചു കഴുകി വൃത്തിയാക്കി വെക്കുക.
  • കുടംപുളി കഴുകിയ ശേഷം അല്പം വെള്ളത്തില്‍ ഇട്ടു വെക്കുക.
  • തേങ്ങ, ചുവന്നുള്ളി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരച്ചു വെക്കുക.
  • ഒരു ചട്ടിയിലേക്ക് അരച്ച തേങ്ങയും പുളിയും തക്കാളി നാലായി മുറിച്ചതും രണ്ടായി കീറിയ പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി തിളപ്പിക്കാന്‍ വെക്കുക.
  • തിളച്ചു തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കൊടുക്കുക.
  • മീന്‍ വെന്ത് ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി അതിലേക്ക് ഉലുവ, കറിവേപ്പില, ചുവന്നുള്ളി എന്നിവ വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കുക.
മത്തങ്ങ എരിശ്ശേരി
================

  1. മത്തങ്ങ - 250 ഗ്രാം
  2. ചെറുപയര്‍ - 1 കപ്പ്
  3. തേങ്ങ ചിരകിയത് - 1 1/2 കപ്പ്
  4. പച്ചമുളക് - 3 എണ്ണം
  5. ചുവന്നുള്ളി - 5 എണ്ണം
  6. മുളക്‌പൊടി - 1 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  8. ജീരകം - 1/2 ടീസ്പൂണ്‍
  9. വറ്റല്‍മുളക് - 3 എണ്ണം
  10. കടുക് - 1 ടീസ്പൂണ്‍
  11. കറിവേപ്പില - 2 തണ്ട്
  12. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  13. ഉപ്പ് - ആവശ്യത്തിന്
  • ചെറുപയര്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക.
  • മുക്കാല്‍ വേവാകുമ്പോള്‍ അതിലേക്ക് ചതുരകഷണങ്ങളാക്കിയ മത്തങ്ങ കൂടി ചേര്‍ത്ത് വേവിക്കുക.
  • തേങ്ങ ചിരകിയത് (2 ടേബിള്‍സ്പൂണ്‍ മാറ്റി വച്ച ശേഷം) മഞ്ഞള്‍പൊടി, മുളക്‌പൊടി, ജീരകം, ചുവന്നുള്ളി, പച്ചമുളക് തുടങ്ങിയവ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
  • വേവിച്ചു വച്ച പയര്‍ മത്തങ്ങ കൂട്ടിലേക്ക് അരപ്പു ചേര്‍ത്ത് നന്നായി ഇളക്കി ഒരു 15 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.
  • വെളിച്ചെണ്ണയില്‍ കടുക് പൊട്ടിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി മൂപ്പിച്ച ശേഷം ചിരകിയ തേങ്ങ ചേര്‍ത്ത് ചുവക്കെ വറുക്കുക. അതിലേക്ക് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഈ കൂട്ട് തയ്യാറാക്കിയ എരിശ്ശേരിയുടെ മുകളില്‍ വിതറുക.
Content Highlights: Lunch box recipes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram