ചേരുവകള്‍
ദശക്കട്ടിയുള്ള മീന്‍ - 250ഗ്രാം
ഉരുളക്കിഴങ്ങ് - 1 ചെറുത്
സവാള (വലുത്) - 1
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 6-7 അല്ലികള്‍
പച്ചമുളക് - 2
മല്ലിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
മൈദ/കോണ്‍ഫ്‌ലോര്‍ - 2 ടേബിള്‍ സ്പൂണ്‍
കുരുമുളക്പൊടി - 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടിസ്പൂണ്‍
മുളക്‌പൊടി - 1/2 ടിസ്പൂണ്‍
ഗരംമസാല - 1 ടിസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ വേവിച്ചു മുള്ളുമാറ്റി പൊടിച്ചു വെക്കുക. (കാനില്‍ വരുന്ന മീനും ഉപയോഗിക്കാവുന്നതാണ്).എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.ചുവന്നു തുടങ്ങുമ്പോള്‍ അതിലേക്ക് മസാലപൊടികള്‍ ഓരോന്നായി ചേര്‍ത്ത് കൊടുക്കുക. മൂത്ത് വരുമ്പോള്‍ വേവിച്ച മീന്‍ കൂടി ചേര്‍ത്ത് അല്‍പസമയം ചെറുതീയില്‍ ഇളക്കുക.
അരിഞ്ഞ മല്ലിയില ചേര്‍ക്കുക.ചൂടാറിയ ശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് യോജിപ്പിക്കുക. അതിലേക്ക് ആവശ്യാനുസരണം മൈദ/കോണ്‍ഫ്‌ലോര്‍ കൂടി ചേര്‍ത്ത് യോജിപ്പിച്ചു ഇഷ്ടമുള്ള ആകൃതിയില്‍ എണ്ണയില്‍ വറുത്തു കോരുക.
Content Highlights: fish kebab, easy evening recipes, fish recipes, evening snacks, food