ആവശ്യമായ ചേരുവകള്‍
ചിക്കന്‍ ഒരു കിലോ
സവാള 4 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി 4 ടീസ്പൂണ്‍
മല്ലിപ്പൊടി 4 ടീസ്പൂണ്‍
മസാലപ്പൊടി 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ആവശ്യത്തിന്
കുരുമുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 4
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി അര കഷ്ണം
(ഇഞ്ചിയും വെളുത്തുള്ളിയും ഒന്നിച്ച് ചതച്ചെടുക്കുക)
തക്കാളി - 1 (താല്പര്യമുള്ളവര്‍ക്ക് ടൊമാറ്റോ സോസ് ചേര്‍ക്കാവുന്നതാണ്)
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
ആവശ്യമായ ചേരുവകള്‍
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ക്കാം. ഇവയെല്ലാം ചേര്‍ന്ന് നന്നായി വഴന്നുവരുമ്പോള്‍ അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. നന്നായി വെന്ത് ഗ്രേവി ഡ്രൈ ആകുമ്പോള്‍ അതിലേക്ക് കുറച്ച് ടൊമാറ്റോ സോസ് അല്ലെങ്കില്‍ തങ്കാളി ചേര്‍ത്ത് അഞ്ചുമിനിട്ട് തുറന്ന് വെച്ച് വേവിക്കാം.
എഴുത്തും ചിത്രങ്ങളും വിദ്യ കണിമംഗലത്ത്