ചര്‍മം തിളങ്ങാന്‍ ബീറ്റ്‌റൂട്ട് ബൂസ്റ്റര്‍


ചര്‍മം തിളങ്ങാന്‍ ദിവസവും കുടിക്കാന്‍ പറ്റുന്ന ഈ ബീറ്റ്‌റൂട്ട് ബൂസ്റ്റര്‍ പരീക്ഷിച്ചാലോ

Representative image Photo: GettyImages.in

ചർമസൗന്ദര്യം നിലനിർത്താൻ എന്ത് വിലയും കൊടുക്കുന്നവരുണ്ട്. ചർമത്തിന്റെ നിറം കൂട്ടാനും സ്വാഭാവികത നിലനിർത്താനും പാരമ്പര്യമായ സൗന്ദര്യകൂട്ടുകൾ മുതൽ ആധുനിക ബ്യൂട്ടിട്രീറ്റ്മെന്റുകൾ വരെ നമുക്കു ചുറ്റുമുണ്ട്. എന്നാൽ ശരിയായ ഭക്ഷണശീലവും ധാരാളം വെള്ളം കുടിക്കുന്നതും തന്നെയാണ് ചർമത്തെ സുന്ദരമാക്കുന്നത്. ചർമം തിളങ്ങാൻ ദിവസവും കുടിക്കാൻ പറ്റുന്ന ഈ ബീറ്റ്റൂട്ട് ബൂസ്റ്റർ പരീക്ഷിച്ചാലോ?

ചേരുവകൾ

  • ബീറ്റ്റൂട്ട്
  • മല്ലിയില
  • നെല്ലിക്ക
എല്ലാം രണ്ടു ഗ്ലാസ് ജ്യൂസ് തയ്യാറാക്കാനുള്ള അത്രയും അളവിൽ

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെൻഡറിൽ ചേരുവകളെല്ലാം കൂടി നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിലേക്ക് പകരാം. ഇനി ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ഇട്ട് തണുപ്പിച്ച് കുടിക്കാം.

ഗുണങ്ങൾ

ബീറ്റ്റൂട്ടും നെല്ലിക്കയും രക്തം ശുദ്ധമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാൽ സമൃദ്ധമാണ്. ഇവയിലടങ്ങിയ വിറ്റാമിൻ സി ചർമം വേഗം പ്രായമാകുന്നതിൽ നിന്നും, ചുളിവുകൾ വീഴുന്നതിൽ നിന്നും സംരക്ഷിക്കും. നല്ലൊരു ആന്റിഓക്സിഡന്റുകൂടിയാണ് ഈ ഡ്രിങ്ക്സ്. ദഹനത്തെ സഹായിക്കാനും ഉദരത്തിലെ ്അസിഡിറ്റിപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പാനീയം ഈ ശീലമാക്കാം.

Content Highlights:Beetroot amla coriander juice for glowing skin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram