വിലപ്പിടിപ്പുള്ള വസ്തുക്കളെല്ലാം സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ അതിനു മുകളില്‍ വച്ചുപോകാറുണ്ടോ. എടിഎം കാര്‍ഡിനു മുകളില്‍ പാസ്വേര്‍ഡ് എഴുതിവെക്കാറുണ്ടോ?. 123 എന്നോ ABCD എന്നോ പാസ്വേര്‍ഡ് ഉപയോഗിക്കാറുണ്ടോ?. അവസാനം പറഞ്ഞത് നമ്മളില്‍ പലരും ചെയ്യാറുണ്ട്. ഈയിടെ സൈബര്‍ നുഴഞ്ഞുകയറ്റക്കാരേക്കുറിച്ച് നടത്തിയ പഠനത്തില്‍ അവരെ സഹായിക്കുന്നത് ഒരു പരിധിവരെ ഇത്തരം പാസ്വേഡുകളാണെന്ന് പറയുന്നു. ഹാക്കര്‍മാര്‍ക്ക് അതിന്റെ ആവശ്യമില്ല എങ്കിലും.
കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ അഡിഡാസാണ് ഈയിടെ അത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. യുഎസ് വെബ്‌സൈറ്റില്‍ നിന്നാണ് ഉപഭോക്താക്കളുടെ വിവരം ചോര്‍ത്താന്‍ ശ്രമം നടന്നതെന്നാണ് കമ്പനി നല്‍കിയ വിവരം.
ദുര്‍ബലമായ പാസ്‌വേര്‍ഡാണ് ഇത്തരം മോഷണത്തിന് പ്രധാന കാരണം. കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കാന്‍ ആരംഭിച്ചതിനൊപ്പം സൈബര്‍ സുരക്ഷ കുറഞ്ഞുവരുന്നെന്നുള്ളത് ഭീതി ജനിപ്പിക്കുന്ന വസ്തുതയാണ്.
സൈബര്‍ ആക്രമണത്തെ തടയാന്‍ ആന്റി വൈറസ് പോലുള്ള സംവിധാനം ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ശക്തമായ പാസ്‌വേഡുകളും. എന്നാല്‍, ഓര്‍ത്തെടുക്കാനുള്ള എളുപ്പത്തിനായാണ് മിക്കയാളുകളും വളരെ ലളിതമായ പാസ്‌വേഡുകളാണ് നല്‍കാറുള്ളത്.
ലളിതമായ പാസ്‌വേഡ് വളരെ വേഗത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ അനായാസം കണ്ടെത്തുന്ന 100 പാസ്‌വേഡുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
123456, 987654321, Password, Love You, Name, Football, Admin123, Welcome, Monkey, LogIn, ABC123, 123123, Hello, Computer, Killer, എന്നീ വാക്കുകളാണ് സാധാരണയായി മിക്കവരും ഉപയോഗിക്കുന്നത്. ഇവയ്ക്കു പുറമെ, തെറി വാക്കുകള്‍, രാജ്യത്തിന്റെ പേരുകള്‍ എന്നിവയും പാസ്‌വേഡ് ആയി ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം ഹാക്കര്‍മാരുടെ ആക്രമണമുണ്ടായ മിക്ക ആളുകളുടെയും പാസ്‌വേഡ് ഇത്തരത്തില്‍ ദുര്‍ബലമായിരുന്നെന്നാണ് സൂചനകള്‍. മെയില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് ശക്തമായ പാസ്‌വേഡ് നല്‍കുന്നതായിരിക്കും അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള മികച്ച മാര്‍ഗം.