രാഷ്ട്രതന്ത്രജ്ഞരും നേതാക്കളും കണ്ടുമുട്ടുമ്പോൾ ആശയവിനിമയത്തിൽ വാക്കുകൾക്ക് ഏഴ് ശതമാനം മാത്രമേ വിലകല്പിക്കാനാകൂ എന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ ആൽബർട്ട് മെഹ്‌റാബിയാന്റെ സിദ്ധാന്തങ്ങൾ പറയുന്നു. ബാക്കി 93 ശതമാനവും ശബ്ദത്തിന്റെ ഉൗന്നലുകളിൽനിന്നും സ്വരവ്യത്യാസങ്ങളിൽനിന്നും മുഖത്തെ പേശികളിൽ വരുന്ന നേരിയ ചലനങ്ങളിൽനിന്നും ഭാവത്തിൽ വരുന്ന മാറ്റങ്ങളിൽനിന്നും അംഗവിക്ഷേപങ്ങളിൽനിന്നും വേണം വിശകലനം ചെയ്യാൻ. സംഭാഷണത്തെക്കാൾ ശരീരഭാഷ മേൽക്കൈ നേടിയ കണ്ടുമുട്ടലായിരുന്നു ട്രംപ് - കിം ദ്വയത്തിന്റേത്. ഭാഷ സംസാരിക്കാൻവേണ്ടി മാത്രമുള്ളതല്ല, അത് മനസ്സിന്റെ കണക്കുകൂട്ടലുകളുടെ ആകത്തുകയാണ് എന്ന നോം ചോംസ്കിയുടെ വാദമുഖവും ഇതിനോട് കൂട്ടിെവച്ച് വായിച്ചാൽ ശീതയുദ്ധം കഴിഞ്ഞിട്ടില്ലെന്ന ബോധ്യത്തിലെത്താം.
എന്നാൽ, കാലഘട്ടത്തിനനുസരിച്ച് തീരുമാനം മാറ്റിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകുമെന്ന് കിം മാത്രമല്ല ട്രംപും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇരുവരുടെയും ചേഷ്ടകൾ വ്യക്തമാക്കുന്നു. ഇത് മാറിയ സാമ്പത്തിക മനശ്ശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇതാണ് ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന പുതിയ ജ്ഞാനസിദ്ധാന്തം. മനുഷ്യമനസ്സിനെ കൂടി കണക്കിലെടുക്കുന്ന സാമ്പത്തികശാസ്ത്രമാണിത്. എമോസ് ടെവിസ്കിയും നൊബേൽ സമ്മാന ജേതാവായ ഡാനിയേൽ കാൻമാനുമൊക്കെ പറയുന്ന സാമ്പത്തികശാസ്ത്രം. തീരുമാനങ്ങൾ കാലഹരണപ്പെടാതിരിക്കാൻ അവ മനുഷ്യൻ മാറ്റിയേ തീരൂ. പഴയ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ക്യൂബയുടെയും അനുഭവത്തിൽനിന്ന് പുതിയ പാഠങ്ങൾ ഉത്തരകൊറിയ പഠിച്ചു എന്നതിന്റെ പ്രകടമായ തെളിവാണ് കിമ്മിന്റെ പുറത്തുവരൽ. അത് ട്രംപിനുമറിയാം; വിയറ്റ്‌നാം യുദ്ധകാലത്തല്ല ലോകമെന്നും.
കൊറിയൻ ശീതയുദ്ധം മുറിച്ചുകടക്കാൻ ഇനിയും ഏറെ ദൂരം പോകണമെങ്കിലും ഉച്ചകോടി നൽകുന്ന സന്ദേശം പ്രത്യാശാഭരിതമാണ്. ട്രംപിന് ഒരു യുദ്ധത്തിലൂടെ ലഭിക്കാവുന്ന മേൽക്കൈ തട്ടിനീക്കാൻ ആണവബട്ടൺ കൈവശം െവച്ചുകൊണ്ട് തന്നെ കിം പരമാവധി മുന്നോട്ടുപോകുമെന്ന് തന്നെയാണ് അദ്ദേഹം യു.എസ്. പ്രസിഡന്റിന്റെ മുന്നിൽ കാത്തുസൂക്ഷിച്ച ആത്മവിശ്വാസം തെളിയിക്കുന്നത്. ലോകം കണ്ടു ശീലിച്ചിട്ടില്ലാത്ത കിമ്മിന്റെ പുതിയ നീക്കങ്ങൾ ഈ കൂടിക്കാഴ്ചയ്ക്ക് തുടർച്ചയായി വരാനിരിക്കുന്നതേയുള്ളൂ.
ദുരൂഹഭാവമുള്ള കിമ്മിനെയും ഗൗരവം ഭാവിച്ച് കാരണവരെപ്പോലെ പെരുമാറാൻ ശ്രമിച്ച ട്രംപിനെയും
ഹസ്തദാനങ്ങളും പുറത്തു തട്ടലും അപരിചിതത്വത്തിന്റെ മഞ്ഞുരുക്കി. പരസ്പരം ഇടപഴകാൻ തങ്ങൾക്ക് ഇനി മുൻവിധികൾ വേണ്ടെന്ന ശരീരഭാഷ
അദൃശ്യയ ഒരു പ്രതിരോധത്തിന്റെവാൾ വാക്കുകളിൽ സൂക്ഷ്മമായി ഒളിപ്പിച്ചുെവച്ചാണ് രണ്ടുപേരും ചിരിക്കുന്നതും പെരുമാറുന്നതും
ഏത് കാര്യത്തിലും ആത്യന്തികമായ ശരി എന്ന ആത്മപ്രേമിയുടെയും സ്വേച്ഛാധിപതിയുടെയും മനോഭാവം.
പ്രായത്തിൽ തന്നെക്കാൾ എത്രയോ ഇളയവനായ കിമ്മിനെ കൂട്ടിക്കൊണ്ടു പോകുന്ന മട്ടിലുള്ള ശരീരഭാഷയും ആംഗ്യങ്ങളും
വളരെ സൂക്ഷ്‌മമായ നീക്കങ്ങളാണ് കിം കാഴ്ചവെച്ചത്. ചർച്ച നടക്കുമോ എന്ന ആശങ്ക ജനിപ്പിച്ചതുപോലും ഈ ശരീരഭാഷാ ബലതന്ത്രമായിരുന്നു