കോവിഡ്‌ രണ്ടാംതരംഗം വാക്‌സിൻ പേടി ഉപേക്ഷിക്കുക


By ഡോ. ബി. ഇക്ബാൽ

2 min read
Read later
Print
Share

കുറച്ചുപേർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്‌സിനേഷൻ വഴിയുള്ള രോഗപ്രതിരോധശേഷിയിൽനിന്നും രക്ഷപ്പെടാനായി ജനിതകമാറ്റത്തിന് വിധേയമായി കൂടുതൽ തീവ്രസ്വഭാവം

പ്രതീകാത്മക ചിത്രം

കേരളത്തിൽ കോവിഡ് വാക്‌സിൻ വിരുദ്ധമായ സമീപനം (Anti Vaccine) ഉണ്ടെന്നുതോന്നുന്നില്ല. സാമൂഹികശൃംഖലകളിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുമ്പോൾ ഉണ്ടാവാനിടയുള്ള ശരീരിക പ്രതികരണങ്ങളെ (പനി, ശരീരവേദന, ക്ഷീണം) സംബന്ധിച്ച് അതിശയോക്തി കലർത്തിയുള്ള പ്രചാരണം നടക്കുന്നുണ്ട്. എങ്കിലും പൊതുവിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനോട് ജനങ്ങളിൽ വ്യാപകമായ എതിർപ്പൊന്നുമില്ല.

കേരളം വാക്‌സിൻ വിതരണത്തിന്റെ കാര്യത്തിൽ മറ്റെല്ലാം സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. സംസ്ഥാനത്ത് ഇതിനകം 5.5 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. എങ്കിലും ഒരുതരം വാക്‌സിൻമടിയും ശങ്കയും (Vaccine Hesitancy) പലരിലും കാണുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നവരിൽ നേരിയതോതിലുള്ള പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവാനിടയുണ്ട്. പ്രായം കുറഞ്ഞവരിലായിരിക്കും ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കാണുക. പ്രായാധിക്യമുള്ളവരിൽ കുറവായിരിക്കും. വാക്‌സിൻ കേന്ദ്രത്തിൽ ഇതിനായുള്ള ഗുളികൾ നൽകുന്നുണ്ട്. വാക്‌സിൻ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത്, അത്രമാത്രം. അതിൽ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യമില്ല.

കാലതാമസം ഒഴിവാക്കുക

നാളെയെടുക്കാം, പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്‌സിൻ സ്വീകരിക്കുന്നത് മാറ്റിവെക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ഇത്തരം മനോഭാവങ്ങൾ ത്വരഗതിയിൽ വാക്‌സിൻ വിതരണം പൂർത്തിയാക്കി അവശ്യാനുസരണം സാമൂഹിക പ്രതിരോധം (Herd Immuntiy) വളർത്തിയെടുത്ത് രോഗവ്യാപനം തടയുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേരെങ്കിലും വാക്‌സിനേഷന് വിധേയരായെങ്കിൽ മാത്രമേ സാമൂഹിക പ്രതിരോധം കൈവരിക്കാനാവൂ. രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിയുമ്പോൾ മാത്രമേ പൂർണമായ രോഗപ്രതിരോധം ലഭിക്കൂ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

കുത്തിവെക്കൽ നീണ്ടുപോയാൽ

മാത്രമല്ല കുറച്ചുപേർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്‌സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽനിന്നും രക്ഷപ്പെടാനായി ജനിതകമാറ്റത്തിന് (Escape Mutants) വിധേയമായി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കയും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിൽപ്പോലും രോഗത്തിന് കാരണമാവുകയും രോഗവ്യാപനം ത്വരപ്പെടുത്തുകയും മരണനിരക്ക് വർധിപ്പിക്കുകയും ചെയ്യാം. ഇതെല്ലാം പരിഗണിച്ച് ഒട്ടും കാലവിളംബം കൂടാതെ മുൻഗണനപ്പട്ടികയിൽവരുന്ന എല്ലാവരും ഉടൻതന്നെ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവണം

നാം ചെയ്യേണ്ട അടിയന്തര കടമ

VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ടുവരണം. വാക്‌സിൻ എടുക്കാൻ മടിച്ചുനിൽക്കുന്നവരെ വാക്‌സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും തയ്യാറാവണം.
SMS: S: Social Distance (ശരീരദൂരം), M: Mask (മാസ്‌ക് ധാരണം), S: Sanitize (കൈകഴുകൽ) എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിർബന്ധിക്കണം. ഔപചാരിക സന്ദർഭങ്ങളിൽ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
3 സി (3C): ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces), ആൾക്കൂട്ട സ്ഥലങ്ങൾ (Crowded Places), അടുത്ത ബന്ധപ്പെടൽ (Close Contacts) എന്നിവ കർശനമായി ഒഴിവാക്കിക്കൊണ്ടുള്ള 3 സി (3C) നടപടികൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ടുവരണം. വാക്‌സിൻ എടുക്കാൻ മടിച്ചുനിൽക്കുന്നവരെ വാക്‌സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും തയ്യാറാവണം.
SMS: S: Social Distance (ശരീരദൂരം), M: Mask (മാസ്‌ക് ധാരണം), S: Sanitize (കൈകഴുകൽ) എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിർബന്ധിക്കണം. ഔപചാരിക സന്ദർഭങ്ങളിൽ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
3 സി (3C): ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces), ആൾക്കൂട്ട സ്ഥലങ്ങൾ (Crowded Places), അടുത്ത ബന്ധപ്പെടൽ (Close Contacts) എന്നിവ കർശനമായി ഒഴിവാക്കിക്കൊണ്ടുള്ള 3 സി (3C) നടപടികൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram