മലയിടം തുരുത്ത് അഗ്രിസെന്റര്‍ ഡിസംബറില്‍ തുറക്കും

Posted on: 07 Nov 2014കിഴക്കമ്പലം: മലയിടം തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിക്കുന്ന അഗ്രി സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. രണ്ട് കോടി രൂപ ചെലവില്‍ ഓഫീസ് മന്ദിരം, കണ്‍വെന്‍ഷന്‍ സെന്റര്‍, ഗോഡൗണ്‍ സൗകര്യം, വ്യാപാര സമുച്ചയം എന്നിവയുള്‍പ്പെടുത്തിയിട്ടുള്ള കെട്ടിടത്തിന് വിശാലമായ പാര്‍ക്കിങ് സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
12,000 ചതുരശ്ര അടിയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ ആധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 9500 ചതുരശ്രയടി ഗോഡൗണ്‍ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സൗകര്യമുണ്ടായിരിക്കും. 300 ചതുരശ്രയടി വിസ്തിര്‍ണമുള്ള ഏഴു മുറികള്‍ വ്യാപാരാവശ്യങ്ങള്‍ക്കായി വേര്‍തിരിച്ചിട്ടുണ്ട്.
ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വളം ഡിപ്പോ, തുണിക്കട എന്നിവയും ഇതിലെ മുറികളില്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ ആദ്യവാരം നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.കെ. ഏലിയാസ് പറഞ്ഞു.


More News from Ernakulam