ഇടമലയാര്‍ പുഴയില്‍ യുവാവ് മുങ്ങിമരിച്ചു
കോതമംഗലം:
വടാട്ടുപാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ്, ഒഴുക്കില്‍പ്പെട്ട ഭാര്യാ സഹോദരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഇടമലയാര്‍ പുഴയില്‍ മുങ്ങിമരിച്ചു.
ഇടുക്കി പണിക്കന്‍കുടി മുനിയറ സി.എം.എസ്. ചര്‍ച്ച് പാസ്റ്റര്‍ കോച്ചിന്‍മുട്ടില്‍ ജോസഫിന്റെ മകന്‍ ജെയിംസ് ജോസഫ് (35) ആണ് മരിച്ചത്.
വടാട്ടുപാറ പാര്‍ട്ടി ഓഫീസ് പടിയിലുള്ള ഭാര്യവീട്ടില്‍ കുടുംബസമേതം അവധിക്കാല വിരുന്നിനെത്തിയതായിരുന്നു. ഇടമലയാര്‍ പുഴയിലെ പലവന്‍പടി ഭാഗത്തെ മണല്‍ക്കയത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന എട്ടംഗ സംഘം നീന്തിക്കളിച്ച് ഉല്ലസിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് അപകടം.
ജെയിംസിന്റെ ഭാര്യ ഷില്ലയുടെ സഹോദരി ഷെല്‍സി ഒഴുക്കില്‍പ്പെട്ടു. ഷെല്‍സിയെ രക്ഷപ്പെടുത്തുന്നതിനിടെ ക്ഷീണിതനായ ജെയിംസ് പുഴയില്‍ മുങ്ങിത്താണു. കൂടെയുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുങ്ങിയെടുത്ത് കോതമംഗലത്തെ ആസ്​പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
കുട്ടികളില്ല. അമ്മ: മേരി. സഹോദരിമാര്‍: ഷേര്‍ളി, മോളി, ജെസ്സി. ശവസംസ്‌കാരം ഞായറാഴ്ച 2ന് മുനിയറ സി.എം.എസ്. ചര്‍ച്ച് സെമിത്തേരിയില്‍.
 

ജൊക്കിം ബാവ
ചേരാനല്ലൂര്‍: തോട്ടകത്ത് ജൊക്കിം ബാവ (79) അന്തരിച്ചു. റിട്ട. അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥനാണ്. മക്കള്‍: ലാലി, അഗസ്റ്റിന്‍, ജനറ്റ്, ജക്‌സി, സി: സെല്‍ലിന്‍, സേവ്യര്‍ കുഞ്ഞുമോന്‍, ഷജിന്‍. മരുമക്കള്‍: ആന്റണി, റാണി, ടോമി, ടെര്‍സീറ്റ, വിന്നി, ജിയ.
 
ഗോപാലകൃഷ്ണന്‍
പെരുമ്പാവൂര്‍: കീഴില്ലം കളപ്പുര വീട്ടില്‍ ഗോപാലകൃഷ്ണന്‍ (അപ്പുക്കുട്ടന്‍ - 70) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: മിനി കുമാരി, അനില്‍ കുമാര്‍, ബിനില്‍ കുമാര്‍. മരുമക്കള്‍: പ്രകാശ് (ഓണക്കൂര്‍), ലത (ഐരാപുരം), ദിവ്യ (നെല്ലിക്കുഴി). ശവസംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
 
വര്‍ക്കി വര്‍ഗീസ്
പള്ളിക്കര: ചിറ്റനാട് കരയില്‍ മടത്തിക്കുടി വര്‍ക്കി വര്‍ഗീസ് (92) അന്തരിച്ചു. ഭാര്യ: മറിയാമ്മ ഞാറല്ലൂര്‍ പൊന്നിയില്‍ കുടുംബാംഗം. മക്കള്‍: ജോയി, മേരി, സൂസി, എല്‍സി. മരുമക്കള്‍: ഷീല, ബേബി, ജോയി. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍.
 
ഭവാനി ശ്രീധരന്‍
മാമ്മലശ്ശേരി: ശ്രീനിലയത്തില്‍ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (86) അന്തരിച്ചു. മക്കള്‍: വിലാസിനി, രവി, ശശി, സതീശന്‍, ഉണ്ണി, ഗോപി. മരുമക്കള്‍: ഭാസ്‌കരന്‍, സുഷമ, വിജയലക്ഷ്മി, തങ്കമണി, പത്മിനി, സിനി. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍.
 
പത്രോസ് മത്തായി
കോലഞ്ചേരി: കോലഞ്ചേരിക്കുടിയില്‍ പത്രോസ് മത്തായി (പത്തുച്ചേട്ടന്‍ - 76) അന്തരിച്ചു. ഭാര്യ സാറാമ്മ തിരുവാങ്കുളം കണിച്ചിറ കുടുംബാംഗമാണ്. മക്കള്‍: ലിസി, മത്തായി, മോളി, ഡെയ്‌സി, ബാബു, ബിന്ദു. മരുമക്കള്‍: സണ്ണി, സിബി, ജോളി, മത്തായി, ബീന, ബാബു. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
 
മനോഹരന്‍
ശ്രീമൂലനഗരം: പാറത്തെറ്റ തവരക്കാട്ടുവീട്ടില്‍ പരേതനായ കേശവന്റെ മകന്‍ മനോഹരന്‍ (റിട്ട: റെയില്‍േവ-58) അന്തരിച്ചു. ഭാര്യ: ശ്രീമൂലനഗരം കുത്തുകല്ലിങ്കല്‍ കുടുംബാംഗം രാധാമണി. മക്കള്‍: അനുരാധ, ലിനു, വിഷ്ണു (സതേണ്‍ റെയില്‍വേ). മരുമക്കള്‍: സുമന്ത് (ഐ.ടി. ബാംഗ്ലൂര്‍), ധനേഷ് (മില്‍മ, എറണാകുളം). ശവസംസ്‌കാരം ഞായറാഴ്ച 11ന് തെറ്റാലി എസ്എന്‍ഡിപി ശ്മശാനത്തില്‍.
 
മിന്നു
കോതമംഗലം: നെല്ലിമറ്റം കുടിയിരിക്കല്‍ കെ.വി. സണ്ണിയുടെ (കെ.ഇ.എല്‍. റിട്ടയേര്‍ഡ്) മകള്‍ മിന്നു (24) അന്തരിച്ചു. മാതാവ്: ലിസി പോള്‍ വേങ്ങൂര്‍ മറ്റമന കുടുംബാംഗം. സഹോദരി: പൊന്നു അനീഷ് (ഓസ്‌ട്രേലിയ). ശവസംസ്‌കാരം ഞായറാഴ്ച 2ന് കവളങ്ങാട് സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.
 
പരമേശ്വരന്‍
ഏലൂര്‍: പാതാളം വെങ്ങണംകുഴി പരമേശ്വരന്‍ (74) അന്തരിച്ചു. ഭാര്യ: പരേതയായ ലീല. മക്കള്‍: സാബു, സിന്ധു, സാജു. മരുമക്കള്‍: സ്മിത, ബ്രഗു, സ്മിത.
 
കെ.കെ. ഉണ്ണി
പാലാരിവട്ടം: ജനതാ കാത്തുള്ളി പറമ്പില്‍ കെ.കെ. ഉണ്ണി (63) അന്തരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജംല. മകള്‍: മൃദുല, ഉല്ലാസ്. മരുമകന്‍: ജയചന്ദ്രന്‍ (പി.ഡബ്ല്യു.ഡി.).
 
ബൈക്കിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു
ചെങ്ങമനാട്:
ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ ബൈക്കിടിച്ച് ഡ്രൈവര്‍ മരിച്ചു. പറവൂര്‍ കൂനമ്മാവ് കോട്ടുവള്ളി കുന്നത്ത് വീട്ടില്‍ ജോസിന്റെ മകന്‍ സിജോ (26) ആണ് മരിച്ചത്. ദേശീയപാത 47ല്‍ ദേശം പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. യാത്രക്കിടെ ലോറിയുടെ പഞ്ചറായ ടയര്‍ മാറ്റുകയായിരുന്നു സിജോ. ഇതിനിടെ അങ്കമാലി ഭാഗത്തുനിന്നും അമിത വേഗത്തില്‍ വന്ന ബൈക്ക് സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിജോയെ ഉടന്‍ കിംസ് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 6.30ഓടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: സിന്ധു.
 
ഹോട്ടലുടമ മോെപ്പഡില്‍ നിന്നു വീണ് മരിച്ചു
ചോറ്റാനിക്കര:
ഹോട്ടലില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയ ഹോട്ടലുടമ മോെപ്പഡില്‍ നിന്നു വീണ് മരിച്ചു. ചോറ്റാനിക്കര ആര്യാസ് ഹോട്ടല്‍ പാര്‍ട്ട്‌നര്‍ തമിഴ്‌നാട് സ്വദേശി ശങ്കര്‍ (63) ആണ് വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ അമ്പാടിമല ഇറക്കത്തില്‍ത്താഴത്തെ താമസ സ്ഥലത്തേക്കു പോകുന്ന വഴി അപകടത്തില്‍പ്പെട്ടത്. അമ്പാടിമല മേപ്പാട്ടുതാഴം റോഡില്‍ െവച്ചാണ് അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
 
അജിത്കുമാര്‍
കൂവപ്പാടം: പപ്പങ്ങമുക്ക് വട്ടമക്കേല്‍ പാലക്കപ്പറമ്പ് അജിത്കുമാര്‍ (46) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: അഭിജിത്ത്, അമര്‍.
 
പി.കെ. ബാലകൃഷ്ണന്‍
കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ കടേപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ പി.കെ. ബാലകൃഷ്ണന്‍ (68) അന്തരിച്ചു. റിട്ട. പി.ഡബ്ല്യു.ഡി. ജീവനക്കാരനാണ്. ഭാര്യ: ശാന്ത. മക്കള്‍: യാമിനി (മനയ്ക്കപ്പടി മാതാ കോളേജ് അധ്യാപിക), ശ്രീശങ്കര്‍. മരുമകന്‍: രവി.
 
പുരുഷന്‍
വൈപ്പിന്‍: ചെറായി നൊച്ചിക്കാട്ട് പുരുഷന്‍ (87) അന്തരിച്ചു. ഭാര്യ: ഭൈമി. മക്കള്‍: ശിവന്‍, സന്തോഷ്, പരേതനായ മുരുകന്‍. മരുമക്കള്‍: സിജി, നൈന.
 
കെ.പി. കുട്ടപ്പന്‍
മൂവാറ്റുപുഴ: രണ്ടാര്‍ കാനാപ്പിള്ളിയില്‍ കെ.പി. കുട്ടപ്പന്‍ (കിട്ടു - 65) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രാജി, രതി. മരുമക്കള്‍: ചന്ദ്രന്‍, ഷിബു.
 
കെ.പി. പൗലോസ്
ഊരമന: കിഴക്കന്‍തോട്ടത്തില്‍ (റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി. ഓവര്‍സിയര്‍) കെ.പി. പൗലോസ് (61) അന്തരിച്ചു. ഭാര്യ: മേരി കോലഞ്ചേരി താണിക്കാമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: എല്‍ദോ കെ. പോള്‍ (ദുബായ്), ജോണ്‍ പോള്‍ (സിന്തൈറ്റ് കടയിരുപ്പ്). മരുമകള്‍: ഷെമി.
 
ജോസഫ്
മഞ്ഞപ്ര: ചന്ദ്രപ്പുര വടക്കുംഞ്ചേരി വീട്ടില്‍ വറീതിന്റെ മകന്‍ ജോസഫ് (84) അന്തരിച്ചു. ഭാര്യ: കോതമംഗലം തെക്കേക്കര കുടുംബാംഗം സിസിലി. മക്കള്‍: രാജു, സ്റ്റാന്‍ലി, ബെന്നി, സി: ഷാരന്‍ (എസ്.ഡി. കോണ്‍വെന്റ്), വില്‍സണ്‍, മേരി (ഷൈബി), നെല്‍സണ്‍, ഫാ. ബിജു (എസ്.ജെ. ഫാദേഴ്‌സ്), മാര്‍ട്ടിന്‍ (ഷാര്‍ജ). മരുമക്കള്‍: അല്ലി, നിമ്മി, ജോയ്‌സി, കല, അജയ് കുര്യന്‍ ജോസഫ് (ഞാവളി, വിലങ്ങുപാറ, വാഴക്കാല, കാക്കനാട്), ശ്രുതി, അനു. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മഞ്ഞപ്ര മാര്‍ ശ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയില്‍.
 
വാഗമണില്‍ വിനോദയാത്രയ്ക്കിടെ യുവാവ് മരിച്ചു
മൂവാറ്റുപുഴ:
വാഗമണില്‍ വിനോദയാത്രയ്ക്കിടെ യുവാവ് മരിച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി പുന്നക്കല്‍ കുര്യാക്കോസ് ( അനി - 43 ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ കുര്യാക്കോസ് അരുവിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വിതരണ ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: അജിത (നഴ്‌സ്, സൗദി).
 

ഗീത
തൃപ്പൂണിത്തുറ: തെക്കുംഭാഗം തുണ്ടിപറമ്പില്‍ (വിളങ്ങാട്ടില്‍) ഉണ്ണിയുടെ ഭാര്യ ഗീത (35) അന്തരിച്ചു. മക്കള്‍: അജയ്, അക്ഷയ്.
 
ലിസി
എടയാര്‍: ഓണക്കൂര്‍ നാടിയാകുഴിയില്‍ ചാക്കോച്ചന്റെ ഭാര്യ ലിസി (54) അന്തരിച്ചു. ഇടയാര്‍ കുമ്പകൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബേസില്‍, പരേതനായ ബിന്‍സില്‍. ശവസംസ്‌ക്കാരം ഞായറാഴ്ച 3.30ന് ഓണക്കൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.
 
ലീലാമ്മ
പറവൂര്‍: വടക്കേക്കര അരീക്കല്‍ എ.ഐ. ഏബ്രഹാമിന്റെ ഭാര്യ ലീലാമ്മ (85) അന്തരിച്ചു. അങ്കമാലി ഇടച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: സോമാ, ബീന, ബെറ്റ്‌സി, ഫെലിസിറ്റി, പരേതയായ ജാക്യൂന്‍. മരുമക്കള്‍: തോമസ്‌കുട്ടി, ബാബു, സാംകുട്ടി, ബാബുകുട്ടി വിന്‍സണ്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 12 മണിക്ക് നോര്‍ത്ത് പറവൂര്‍ ബ്രദറണ്‍ സഭാ സെമിത്തേരിയില്‍.
 
പൗലോസ്
പാമ്പാക്കുട: മൂലയില്‍ പൗലോസ് (72) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ, മാറാടി പുളിയേലില്‍ കുടുംബാംഗം. മക്കള്‍: സിജി, ബിജി, അജി. മരുമക്കള്‍: ജീജി, ബിനു, ജോമി. ശവസംസ്‌കാരം ഞായറാഴ്ച 2ന് പാമ്പാക്കുട, ചെട്ടിക്കണ്ടം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
 
ത്രേസ്യ
കണ്ണമാലി: ചെറിയകടവ് തോലാട്ട് ചാക്കച്ചന്റെ ഭാര്യ ത്രേസ്യ (75) അന്തരിച്ചു. മക്കള്‍: മാത്യു, റോസിലി, ജേക്കബ്ബ്, ബാബു. മരുമക്കള്‍: എത്സി, ജോബ്, മേഗി, ബിന്ദു. ശവസംസ്‌കാരം ഞായറാഴ്ച 10.30ന് ചെറിയകടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
ശ്രീധരന്‍പിള്ള
ചെങ്ങമനാട്: കല്ലറക്കല്‍വീട്ടില്‍ പരേതനായ നാരായണന്‍പിള്ളയുടെ മകന്‍ ശ്രീധരന്‍പിള്ള (79) അന്തരിച്ചു. ഭാര്യ: ചെങ്ങമനട് ചെഞ്ചേരിപ്പറമ്പില്‍ കുടുംബാംഗം കല്യാണിയമ്മ. മക്കള്‍: സതീശന്‍, സന്തോഷ് (വിമല്‍ ടൂള്‍സ്, ഒല്ലൂര്‍). മരുമക്കള്‍: സതി, സുധ.
 
മൊയ്തീന്‍കുഞ്ഞ്
ഇടപ്പള്ളി: ചേരാനല്ലൂര്‍ കളപ്പുരക്കല്‍ പരേതനായ കുഞ്ഞിബ്രാഹിമിന്റെ മകന്‍ മൊയ്തീന്‍കുഞ്ഞ് (49) അന്തരിച്ചു. മാതാവ് റുക്കിയ. ഭാര്യ: പരേതയായ റഹ്മത്ത്. മക്കള്‍: റിസ്‌ന, സാമില്‍, സമാന്‍.
 
വി.കെ. ഗോപാലന്‍നായര്‍
ഇടപ്പള്ളി: േമനോന്‍പറമ്പ്‌റോഡ് ധനലക്ഷ്മിനിവാസില്‍ വി.കെ. ഗോപാലന്‍നായര്‍ (78) അന്തരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സരസ്വതി. മക്കള്‍: ജി. ശ്യാമപ്രസാദ് (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വില്ലിങ്ടണ്‍ ഐലന്‍ഡ്), ഉമാദേവി, ജി. വെങ്കിടേശ്വരപ്രസാദ്, ജി. രാമചന്ദ്രപ്രസാദ് (മധു- കോണ്‍ട്രാക്ടര്‍), ലക്ഷ്മീ ദേവി. മരുമക്കള്‍: മിനി ശ്യാമപ്രസാദ്, ശ്രീകുമാര്‍, സിന്ധു വി., രാജുനായര്‍. ശവസംസ്‌കാരം ഞായറാഴ്ച 10 മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍.
 
കുര്യന്‍
തിരുമാറാടി: ലക്ഷംവീട് പുതിനട്ടേല്‍ കുര്യന്‍ (50) അന്തരിച്ചു. ഭാര്യ: അജിത ആലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ആര്യ, ആതിര, അരുണ്‍. ശവസംസ്‌ക്കാരം ഞായറാഴ്ച 3ന് കാക്കൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
എം.എന്‍. വേണു
മൂത്തകുന്നം: മണപ്പറമ്പില്‍ എം.എന്‍. വേണു (റിട്ട. അധ്യാപകന്‍, എച്ച്.ഡി.പി.എസ്.എച്ച്.എസ്., എടതിരിഞ്ഞി - 68) അന്തരിച്ചു. മക്കള്‍: അരുണ്‍ വേണു, ദിവ്യ വിപിന്‍ദാസ് (അധ്യാപിക, എസ്.എന്‍.എം.എച്ച്.എസ്.എസ്., മൂത്തകുന്നം). മരുമകന്‍: വിപിന്‍ദാസ് (എക്‌സൈസ്).
 
ബേബി
വൈപ്പിന്‍: ചെറായി ക്ലാങ്ങലത്ത് ശാരംഗന്റെ ഭാര്യ ബേബി (65) അന്തരിച്ചു. മക്കള്‍: ഗീത, ആശ, സീന. മരുമക്കള്‍: പ്രകാശന്‍, ഷാജി, മധു.
 
സരസ്വതി അന്തര്‍ജനം
ചോറ്റാനിക്കര: ഇടമന മനയില്‍ രാമന്‍ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തര്‍ജനം (64) അന്തരിച്ചു. മക്കള്‍: സരിത അന്തര്‍ജനം, വാസുദേവന്‍ നമ്പൂതിരി, രാകേഷ് നമ്പൂതിരി. മരുമക്കള്‍: കൃഷ്ണന്‍ നമ്പൂതിരി, രോഹിണി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.
 
സരോജിനി
പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം കോട്ടമാലില്‍ പരേതനായ കെ.വി. കുമാരന്റെ ഭാര്യ സരോജിനി (87) അന്തരിച്ചു. മക്കള്‍: ബീന കെ.കെ. (പോസ്റ്റോഫീസ് മുടിക്കല്‍), സീന കെ.കെ. (ഡിഇഒ ഓഫീസ് ആലുവ), റീന കെ.കെ. (സോയില്‍ സര്‍വേ തൊടുപുഴ). മരുമക്കള്‍: കെ. മധുസൂദനന്‍ (റിട്ട. പോലീസ്), പി. രവീന്ദ്രനാഥ് (പിഡബ്ല്യുഡി കോതമംഗലം), കെ.എസ്. ബാബു (കേരള പോലീസ് എറണാകുളം).
 
കുമാരന്‍
തൃപ്പൂണിത്തുറ: വൈമീതി പട്ടാണയില്‍ കുമാരന്‍ (99) അന്തരിച്ചു. 1682-ാം നമ്പര്‍ നടമ എസ്.എന്‍.ഡി.പി. ശാഖാ മുന്‍ സെക്രട്ടറിയായിരുന്നു. മക്കള്‍: പി.കെ. അമ്മിണി (റിട്ട. ഹെഡ്മിസ്ട്രസ്), പി.കെ. ശാന്ത.
 
കെ.ടി. ചെറിയാന്‍
മുളന്തുരുത്തി: കാരിക്കോട് അണ്ടേത്ത് മുകള്‍ കൊല്ലംപറമ്പില്‍ കെ.ടി. ചെറിയാന്‍ (സ്ലീബാകുഞ്ഞ് - 70) അന്തരിച്ചു. ഭാര്യ: പാലിയാത്ത് കുടുംബാംഗം ആലീസ്. മക്കള്‍: അനു (നഴ്‌സ്, ഡല്‍ഹി), അജി (വി.കെ.കെ.എം. ആസ്​പത്രി, തൃപ്പൂണിത്തുറ), അബി (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍). ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1ന് മുളന്തുരുത്തി മാര്‍തോമന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.
 
നിമേഷ് ചന്ദ്രന്‍
മുവാറ്റുപുഴ: കുന്നയ്ക്കാല്‍ ബ്ലായിക്കുടിയില്‍ ചന്ദ്രന്റെ മകന്‍ നിമേഷ് ചന്ദ്രന്‍ (26) അന്തരിച്ചു. മാതാവ്: ഉഷ. സഹോദരി: നിഷ സുധി.
 
സാറാമ്മ
പിറവം: മാമലശ്ശേരി മാന്തിലേത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ സാറാമ്മ (91) അന്തരിച്ചു. കക്കാട് ഇലഞ്ഞിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: അന്നമ്മ, കുര്യാച്ചന്‍, അവരാച്ചന്‍, ഏലിയാസ്, ചിന്ന, പരേതരായ പൗലോസ്, തമ്പി. മരുമക്കള്‍: അമ്മിണി, ശോശാമ്മ പാലയ്ക്കാമറ്റം, ശോശാമ്മ മാമലശ്ശേരി, ആലീസ്, ജോയി നീറ്റിന്‍കര, പരേതനായ കുര്യാച്ചന്‍ പുതുമുള്ളില്‍.
 
എസ്. ശങ്കര്‍
കൊച്ചി: ഗാന്ധിനഗര്‍ ഇഡബ്ല്യുഎസ്-684 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന പരേതനായ ഷണ്‍മുഖന്റെ മകന്‍ എസ്. ശങ്കര്‍ (67) അന്തരിച്ചു. ശവസംസ്‌ക്കാരം ഞായറാഴ്ച 11 മണിക്ക് തമിഴ്‌നാട് ശങ്കരംകോവില്‍ ആവരംപെട്ടിയില്‍.
 
ഗോമതി അമ്മ
തേവയ്ക്കല്‍: പുത്തന്‍പുരയില്‍ ഭാസ്‌ക്കരന്‍ നായരുടെ ഭാര്യ ഗോമതി അമ്മ (78) അന്തരിച്ചു. മക്കള്‍: ജയരാജന്‍ (റെയില്‍വേ), ജയപ്രസാദ്, ജയശ്രീ. മരുമക്കള്‍: ബിന്ദു (റെയില്‍വേ), പ്രിയ, ശശിധരന്‍ (റിട്ട. ഫാക്ട്).
 
കമലാക്ഷി
കൊച്ചി: വെണ്ണല വെളിയില്‍ വീട്ടില്‍ പരേതനായ വി.എ. ശങ്കുണ്ണിയുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കള്‍: പരേതയായ രാജമ്മ, പരേതയായ ശാന്ത, രാമകൃഷ്ണന്‍ (എം.ഡി. രാജേശ്വരി ഗ്രൂപ്പ്), പവിത്രന്‍, ലീല, ഗീത, ലാലന്‍, സജീവന്‍, ജയശ്രീ. മരുമക്കള്‍: പരേതനായ പരമേശ്വരന്‍, ചിദംബരന്‍, രാധാമണി രാമകൃഷ്ണന്‍, ജീജ പവിത്രന്‍, പരേതനായ രാജന്‍, നളിനാക്ഷന്‍, ഷീലാ ലാലന്‍, മഞ്ജു സജീവന്‍.
 
എന്‍.ജി. ജോണ്‍
കിഴക്കമ്പലം: ഊരക്കാട് നീലാങ്ങല്‍ വര്‍ക്കിയുടെ മകന്‍ എന്‍.വി. ജോണ്‍ (62) അന്തരിച്ചു. ഭാര്യ: സൂസി ജോണ്‍ (കുവൈറ്റ്). മക്കള്‍: എല്‍ദോ ജോണ്‍, എബിന്‍ ജോണ്‍. ശവസംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 3ന് ഊരക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
 

ഒ.എന്‍. സദാനന്ദന്‍
പറവൂര്‍: നന്ദികുളങ്ങര ഒറവന്‍തുരുത്ത് കാര്‍ത്തികനിവാസില്‍ ഒ.എന്‍.സദാനന്ദന്‍ (80) അന്തരിച്ചു. മക്കള്‍: ലാലി, ഷേര്‍ളി, ലാലന്‍, മുരളി (മുദ്ര സൈന്‍സ് പറവൂര്‍). മരുമക്കള്‍: വേണുഗോപാല്‍, ശിവന്‍, പുഷ്പ, സോഫി.
 
കുസുമം ജോസഫ്
ചെറായി: ഡിസ്​പന്‍സറി പട്ടണം കടവ് റോഡില്‍ തറയില്‍കാച്ചപ്പിളളി (മരക്കാപറമ്പില്‍), റിട്ട. വിജയലക്ഷ്മി ബാങ്ക് ജീവനക്കാരന്‍ പരേതനായ കെ.കെ. ജോസഫിന്റെ (കൊച്ചൗസേപ്പ് ഉണ്ണിയുടെ) ഭാര്യ കുസുമം (81) അന്തരിച്ചു. പറവൂര്‍ വടക്കേക്കര മഴുവഞ്ചേരി കുടുംബാംഗമാണ്. മക്കള്‍: മേരി പോള്‍ കുനിയന്തോടത്ത്, ജോര്‍ജ് ജോസഫ് (ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്), പോള്‍ (വിറ്റ്‌സ്‌കോ, എറണാകുളം), ഷീബ പ്രേം കളരിക്കല്‍.
 
മറിയം
കടമക്കുടി: പുതുശ്ശേരി പനക്കല്‍ വീട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയം പൈലി (89) അന്തരിച്ചു. ശവസംസ്‌ക്കാരം ഞായറാഴ്ച 9.30ന് വേളാങ്കണ്ണിമാതാ പള്ളി സെമിത്തേരിയില്‍.
 
അല്‍ഫോന്‍സ്
ചേരാനല്ലൂര്‍: മങ്കുഴി തൊണ്ടുങ്ങ വറിയതിന്റെ മകന്‍ അല്‍ഫോന്‍സ് (69) അന്തരിച്ചു. ഭാര്യ: തോട്ടുവ ചെങ്ങലാന്‍ കുടുംബാംഗം വേറോനിക്ക. മക്കള്‍: പുഷ്പി, സുനി, ബിജു, സിമി. മരുമക്കള്‍: ചേരാനല്ലൂര്‍ തേലക്കാട്ട് ജോബി, കൂടാലപ്പാട് മാണിക്യത്താന്‍ ബേബി, വിറ്റി, ആറങ്കാവ് ഉതുപ്പാന്‍ ട്രീജന്‍.
 
ഇടമലയാര്‍ പുഴയില്‍ പാസ്റ്റര്‍ മുങ്ങി മരിച്ചു
കോതമംഗലം:
വടാട്ടുപാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് ഒഴുക്കില്‍പ്പെട്ട ഭാര്യ സഹോദരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഇടമലയാര്‍ പുഴയില്‍ മുങ്ങിമരിച്ചു.
ഇടുക്കി പണിക്കന്‍കുടി മുനിയറ സി.എം.എസ്. ചര്‍ച്ച് പാസ്റ്റര്‍ കോച്ചിന്‍മുട്ടില്‍ ജോസഫിന്റെ മകന്‍ ജെയിംസ് ജോസഫ് (35) ആണ് മരിച്ചത്.
വടാട്ടുപാറ പാര്‍ട്ടി ഓഫീസ് പടിയിലുള്ള ഭാര്യ വീട്ടില്‍ കുടുംബസമേതം അവധിക്കാല വിരുന്നിനെത്തിയതായിരുന്നു. ഇടമലയാര്‍ പുഴയിലെ പലവന്‍പടി ഭാഗത്തെ മണല്‍ക്കയത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന എട്ടംഗ സംഘം നീന്തിക്കളിച്ച് ഉല്ലസിക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് അപകടം. ജെയിംസിന്റെ ഭാര്യ ഷില്ലയുടെ സഹോദരി ഷെല്‍സി ഒഴുക്കില്‍പ്പെട്ടു. ഷെല്‍സിയെ രക്ഷപ്പെടുത്തുന്നതിനിടെ ക്ഷീണിതനായ ജെയിംസ് പുഴയില്‍ മുങ്ങിത്താണു. കൂടെയുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുങ്ങിയെടുത്ത് കോതമംഗലത്തെ ആസ്​പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കുട്ടികളില്ല. അമ്മ-മേരി. സഹോദരിമാര്‍-ഷേര്‍ളി, മോളി, ജെസി. ശവസംസ്‌കാരം ഞായറാഴ്ച 2ന് മുനിയറ സി.എം.എസ്. ചര്‍ച്ച് സെമിത്തേരിയില്‍.