പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കാത്തത് രാഷ്ട്രീയ വിഷയമാക്കുകയാണ് പ്രതിപക്ഷം. സൈന്യത്തെ ഉടന്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി. ഉടന്‍ സൈന്യത്തെ ഇറക്കിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ മരിക്കുമെന്ന് ഇടതുപക്ഷ എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു. സൈന്യത്തെ ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചെന്ന് വി.ഡി. സതീഷന്‍ കുറ്റപ്പെടുത്തി.
Share this Article
Related Topics