തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ വലയുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപയാണ്. ഇതില്‍ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയില്‍ ഇതും ഉള്‍പ്പെടും.
സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നല്‍കിയാല്‍ അതുമാത്രം 175 കോടിരൂപ വരും. എന്നാല്‍, ഓഖി ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഒരുദിവസത്തെ ശമ്പളത്തുക അഭ്യര്‍ഥിച്ചിരുന്നെങ്കിലും 31 കോടി രൂപയേ കിട്ടിയിരുന്നുള്ളൂ.
പ്രളയ ബാധിതരെ സഹായിക്കുന്നതിന് എല്ലാവരും പരമാവധി തുക സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഈടാക്കില്ല.
ഓണ്‍ലൈനായി പണം നല്‍കാന്‍ ഈ ലിങ്കുകള്‍ ഉപയോഗിക്കാം-
ബാങ്കില്‍നിന്ന് നേരിട്ടും തുക നല്‍കാം. ഇതിനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ഇതാണ്:
Bank : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE : SBININBBT08
Name of Donee:
Chief Ministers Distress Relief Fund
Address :Govt of Kerala
District: Thiruvananthapuram
State Kerala
Pin 695001
Content Highlights: Kerala Floods, Kerala Chief Minister's Distress Relief Fund (CMDRF), Kerala floods 2018