ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വര്‍ധിപ്പിക്കും. സെക്കന്റില്‍ ആറു ലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വഴി പുറത്ത് വിടുന്നത്. ഇത് ഏഴര ലക്ഷം ലിറ്ററാക്കി ഉയര്‍ത്തും.
ബുധനാഴ്ച പുലര്‍ച്ച ഒരു മണിയോടെയായിരിക്കും കൂടുതല്‍ അളവില്‍ വെള്ളം പുറത്തുവിടുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതേ തുടര്‍ന്ന് പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇടുക്കിയില്‍ 2397.74 അടിയാണ് നിലവിലെ ജലനിരപ്പ്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. അണക്കെട്ടിന്റെ സംഭരണ ശേഷിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട് ഇവിടുത്തെ ജലനിരപ്പ്. രാത്രി പത്ത് മണിയോടെ 169.10 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്. 169 മീറ്ററാണ് ഇടമലയാറിന്റെ പരമാവധി ശേഷി.