To advertise here, Contact Us



തിരുവല്ലയിലെ കിണറ്റില്‍ നിന്ന് 'മഹാബലി'യെ കണ്ടെത്തി


1 min read
Read later
Print
Share

കേരളത്തില്‍നിന്ന് മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി

കൊച്ചി: കേരളത്തില്‍നിന്ന് മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെക്കൂടി കണ്ടെത്തി. 'വരാല്‍' വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്.

To advertise here, Contact Us

ചുവന്നനിറത്തില്‍ നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍നിന്നാണ് ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 'ഭൂഗര്‍ഭ വരാല്‍' ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 'എനിഗ്മചന്ന മഹാബലി' എന്നാണ് ഇതിന് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.

നേരത്തെ, മലപ്പുറം ജില്ലയില്‍നിന്ന് ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭ ജലാശയങ്ങളില്‍നിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്.

content highlights: researchers discover new fish species in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us