തുമ്പിക്കൈയില്‍ കടിച്ചുതൂങ്ങി മുതല; അതിജീവിച്ച് കുട്ടിയാന


1 min read
Read later
Print
Share

മലാവിയിലെ ലിവോന്‍ഡല്‍ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്.

മലാവി: ദാഹം ശമിപ്പിക്കാന്‍ ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയെ മുതല ആക്രമിച്ചു. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല പിടികൂടിയതോടെ രക്ഷപെടാനുളള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അത്യന്തം നാടകീയത നിറഞ്ഞതാണ് ഈ വീഡിയോ.

മലാവിയിലെ ലിവോന്‍ഡല്‍ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പൊടുന്നനേയാണ് കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീഴുന്നത്.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാന്‍ കുടഞ്ഞൊക്കെ നോക്കി. മുതലയുടെ പിടി വിടുവിക്കാന്‍ കുട്ടിയാന പരമാവധി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മുതലയുണ്ടോ പിടിവിടുന്നു. ഒടുവില്‍ കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തി. വലിയ ആനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടിയാന രക്ഷപെട്ടു.

ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തത്. ഏപ്രില്‍ 11 ന് അപ്ലോഡ് ചെയ്ത് ദൃശ്യം ഇതുവരെ ഏഴ് ലക്ഷം പേരാണ് കണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram